ആലപ്പുഴ: ആലപ്പുഴ വെയര്‍ഹൗസ് ഗോഡൗണിലെ അരിചാക്കുകള്‍ക്കിടയില്‍ വിഷം വെച്ചതായി പരാതി. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് രണ്ട് ചുമട്ടു തൊഴിലാളികളെ ആശുപ്ത്രിയില്‍ പ്രവേശിപ്പിച്ചു. തലചുറ്റലും ശര്‍ദ്ദിയും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ഇവരെ ആശുപത്രിയിലേയ്ക്ക് കൊണ്ടു പോയത്. അതേസമയം മറ്റു തൊഴിലാളികള്‍ പണി നിര്‍ത്തി.
ഇന്ന് രാവിലെ ജോലി ചെയ്തു കൊണ്ടിരിക്കവെയാണ് തൊഴിലാളികള്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. അരിചാക്കുകള്‍ക്കിടയില്‍വിഷം വയ്ക്കുന്നുണ്ടെന്നാണ് തൊഴിലാളികളുടെ പരാതി. ആദ്യം ഒരു തൊഴിലാളിക്കു മാത്രമാണ് ബുദ്ധിമുട്ട് അനുഭവപ്പെട്ടത്. എന്നാല്‍ മറ്റൊരു തൊഴിലാളിക്കു കൂടി ഇതേ ശാരാരികാവസ്ഥകള്‍ പ്രകടിപ്പിച്ചപ്പോള്‍ ഇവര്‍ പണി നിര്‍ത്തിവയ്ക്കുകയായിരുന്നു.
Post Your Comments