യു.എസ്. വ്യവസായിയും ടെസ്ല, സ്പേസ് എക്സ് കമ്പനികളുടെ സ്ഥാപകനുമായ എലന്‍ മസ്‌ക് തന്റെ വീട് വില്‍ക്കാനൊരുങ്ങുന്നു. 31.5 കോടി രൂപയാണ് വില. മസ്‌കിന്റെ ഉടമസ്ഥതയിലുള്ള വീടുകളില്‍ ഏറ്റവും ചെറുതാണിത്.
മുന്‍ഭാര്യയും നടിയുമായ ടലൂല റെയ്ലിക്കൊപ്പം 2014ലാണ് മസ്‌ക് ഈ വീട് വാങ്ങിയത്. ത്രികോണാകൃതിയിലുള്ള വീട് 3000 ചതുരശ്ര അടിയിലാണ് നിര്‍മിച്ചിരിക്കുന്നത്. നാല് ബെഡ്റൂമുകളും മൂന്നു ബാത്റൂമുകളുമാണ് വീട്ടിലുള്ളത്. കടല്‍ക്കാഴ്ചകള്‍ മനോഹരമാക്കാന്‍ ചുവരു മുതല്‍ നിലം വരെയുള്ള നീളന്‍ ജനാലകള്‍ ഈ വീടിനെ മനോഹരമാക്കുന്നു. വലിയൊരു സാള്‍ട്ട് വാട്ടര്‍ പൂളും പ്രൈവറ്റ് സ്പായും വീട്ടിലുണ്ട്. ഏകീകൃതമായ സുരക്ഷാ സംവിധാനവും ഓട്ടോമാറ്റിക് ഷേഡുകളും ഉണ്ട്. സാങ്കേതികവിദ്യയുടെ മിക്ക സാധ്യതകളും ഉപയോഗപ്പെടുത്തിയിട്ടുള്ള വീടാണിത്. ജനല്‍ ഷെയ്ഡുകളും ലൈറ്റുകളും സംഗീതവും മുറിയിലെ താപനിലയും സുരക്ഷാ സംവിധാനവുമൊക്കെ ഒരൊറ്റ റിമോട്ടില്‍ നിയന്ത്രിക്കപ്പെടുന്നു.
3.69 മില്യണ്‍ ഡോളര്‍ ചെലവഴിച്ചാണ് എലന്‍ മസ്‌ക്കും ഭാര്യയും വീട് വാങ്ങിയത്. 2010ല്‍ വിവാഹിതരായ ഇരുവരും രണ്ടുവര്‍ഷം കഴിഞ്ഞപ്പോള്‍ വിവാഹമോചനം നേടിയിരുന്നു. വീണ്ടും 2013ല്‍ വിവാഹിതരാവുകയും 2016ല്‍ വിവാഹമോചനം നേടുകയും ചെയ്തു. മസ്‌ക്കിന് ലോസ്ആഞ്ചലസില്‍ തന്നെ ഒരു വലിയ മാന്‍ഷന്‍ ഉള്‍പ്പെടെ വേറെയും വീടുകളുണ്ട്. 24.4 മില്യണ്‍ ഡോളറിന്റെ ആഡംബര മാന്‍ഷന്‍, പതിനേഴ് മില്യണ്‍ ഡോളറിന്റെ ഫ്രഞ്ച് സ്‌റ്റൈലിലുള്ള മാന്‍ഷന്‍, 6.75 മില്യണ്‍ ഡോളറിന്റെ വീട് എന്നിങ്ങനെ നീളുന്നു ആ പട്ടിക.
Post Your Comments