തിരുവനന്തപുരം : ദേവികുളം സബ് കലക്ടറെ അധിക്ഷേപിച്ച എംഎല്‍എ എസ്.രാജേന്ദ്രനെതിരെ കേസെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്. രാഷ്ട്രീയ ധാര്‍മ്മികതയില്ലാത്ത പാര്‍ട്ടിയായി സിപിഎം മാറിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പഞ്ചായത്തിന്റെ ഫണ്ടുപയോഗിച്ച് പഴയമൂന്നാറിലെ മുതിരപ്പുഴയാറിനോട് ചേര്‍ന്ന സ്ഥലത്താണ് അനധികൃതമായി വനിതാ വ്യാവസായ കേന്ദ്രം നിര്‍മ്മിക്കുന്നത്. 2010ലെ ഹൈക്കോടതി ഉത്തരവ് പ്രകാരമുള്ള കളക്ടറുടെ അനുമതിയില്ലാതെയാണ് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്. 2010ലെ ഹൈക്കോടതി ഉത്തരവ് പ്രകാരമുള്ള കളക്ടറുടെ അനുമതി ഇല്ലാതെയാണ് നിര്‍മ്മാണം നടക്കുന്നത്.
നിര്‍മാണം തടയാനെത്തിയ തഹസില്‍ദാര്‍ ഉള്‍പ്പടെയുള്ള ഉദ്യോഗസ്ഥരെ എംഎല്‍എ എസ് രാജേന്ദ്രന്‍ മടക്കി അയച്ചതിന് പിന്നാലെയാണ് സബ്കലക്ടര്‍ രേണു രാജ് നേരിട്ട് രംഗത്തിറങ്ങിയത്, ഇതോടെ രേണു രാജിനെ എംഎല്‍എ പരസ്യമായി അധിക്ഷേപിക്കുകയുണ്ടായി. ഇതാണ് പിന്നീട് വന്‍ വിവാദത്തിലേക്ക് കലാശിച്ചത്. സംഭവത്തില്‍ എസ് രാജേന്ദ്രന്‍ പിന്നാട് പരസ്യമായി ഖേദ പ്രകടനം നടത്താന്‍ തയ്യാറായെങ്കിലും സംസ്ഥാന വനിതാ കമ്മീഷന്‍ രാജേന്ദ്രനെതിരെ സ്വമേധയ കേസെടുത്ത് രംഗത്ത് വന്നിരുന്നു.
Post Your Comments