കെനിയ : ആഫ്രിക്കയില്‍ കരിമ്പുലിയെ കണ്ടെത്തിയതായി വന്യഗവേഷകര്‍. സാധാരണയായി ഏഷ്യന്‍ കാടുകളിലാണ് കരിമ്പുലി കാണാപ്പടാറുള്ളത്. എന്നാല്‍ ആഫ്രിക്കന്‍ കാടുകളില്‍ വളരെ വിരളമായി ഇവയെ കണ്ടെത്താറുള്ളു. ഏറ്റവും അവസാനമായി 1909 ലാണ് ആഫ്രിക്കന്‍ കാടുകളില്‍ കരിമ്പുലിയുടെ സാന്നിദ്ധ്യം ദൃശ്യമായത്.
ജീവസ്ശാസ്ത്രജ്ഞനും ഫോട്ടോഗ്രാഫറുമായ വില്‍ ബുറാദ് ലൂക്കസാണ് കെനിയയില്‍ നിന്നും കരിമ്പുലിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. വന്യജീവികളുടെ ചിത്രങ്ങള്‍ പകര്‍ത്തുന്നതിന് വില്ലും കൂട്ടരും വനത്തില്‍ വിവിധ ഇടങ്ങളില്‍ ക്യാമറ സ്ഥാപിച്ചിരുന്നു. ഇതിലാണ് അവിചാരിതമായി കരിമ്പുലിയുടെ ചിത്രം ഉള്‍പ്പെട്ടത്.
Post Your Comments