Latest NewsInternational

ഡേറ്റിങ്ങ് സെെെറ്റില്‍ പരിചയപ്പെട്ട യുവതിയെ വിവാഹം കഴിക്കാന്‍ തീരുമാനിച്ചു ; മധ്യവയസ്കന്‍റെ അവസ്ഥയിപ്പോള്‍ ഇങ്ങനെയാെക്കെയാണ് !

നോഫേക്ക് : ഡേറ്റിങ്ങ് സെെറ്റിലൂടെ പരിചയപ്പെട്ട യുവതിയുമായി ഗാഢമായ പ്രണയത്തിലായി അവസാനം ജീവിതത്തില്‍ നാളിതുവരെ സ്വരുക്കൂട്ടിയ പണം മുഴുവന്‍ കെെവിട്ട് പോയിരിക്കുകയാണ് ഒരു 59 കാരനായ ഇംഗ്ലണ്ടുകാരന്. 15, 000 യുകെ പൗണ്ട് അതായത് പതിനാല് ലക്ഷവും കുറച്ച് ചില്ലറയുമാണ് ഡേവ് ഹസല്‍ എന്ന നോഫേക്ക് നിവാസിയില്‍ നിന്ന് ഓണ്‍ലെെന്‍ ഡേറ്റിങ്ങ് സെെറ്റില്‍ പരിചയപ്പെട്ട യുവതി പറ്റിച്ചെടുത്തത്.

2012 ലായിരുന്നു ഡേവ് ഡേറ്റിങ്ങ് സെെറ്റിലൂടെ ലിന്‍ഡ സ്മിത്ത് എന്ന യുവതിയുമായി പരിചയത്തിലാകുന്നത്. ഫോണിലൂടെയും മറ്റും സംസാരിച്ചതല്ലാതെ സ്കെെപ്പ് തുടങ്ങിയ സംവിധാനങ്ങളിലൂടെ ഡേവിന് കാണാന്‍ സാധിച്ചിരുന്നില്ല. കാനഡക്കാരിയാണ് എന്നാണ് ഡേവിനെ യുവതി ധരിപ്പിച്ച് വെച്ചിരുന്നത്. ഫോണിലൂടെയുളള യുവതുയുടെ കാനേഡിയന്‍ ഭാഷയിലുളള സംസാരവും ഡേവിനെ കൂടുതല്‍ ഇവരുമായി വിശ്വാസം വളര്‍ത്തി. ബന്ധം നീണ്ടതോടെ ഡേവിന്‍റെ മനസില്‍ പ്രണയം പൂത്തിലഞ്ഞു. ഒടുവില്‍ ലിന്‍ഡയെ വിവാഹം കഴിക്കാന്‍ ഡേവ് തീരുമാനിച്ചു.ഈ കാര്യം യുവതിയെ ഡേവ് അറിയിക്കുകയും ഇരുവരും ഒന്നിക്കാന്‍ തീരുമാനിക്കുകയും ചെയ്തു.

തുടര്‍ന്നാണ് യുവതി യഥാര്‍ത്ഥ സ്വരൂപം പുറത്തെടുത്തത്. ഡേവിനോട് പണം ആവശ്യപ്പെടാന്‍ തുടങ്ങി. തനിക്ക് കാനഡയില്‍ നിന്ന് യുകെയില്‍ എത്താനുളള നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിനായി പണം ആവശ്യമുണ്ടെന്ന് ഡേവിനെ അറിയിച്ചു. പ്രണയിനിക്കായി ഡേവ് തന്‍റെ സമ്പാദ്യമായ മൊത്തം തുകയും അയച്ച് നല്‍കുകയയിരുന്നു. അവസാനം ഫ്ലെെറ്റ് ടിക്കറ്റ് എടുക്കുന്ന ഘട്ടമെത്തിയപ്പോഴാണ് താന്‍ ചതിയില്‍പ്പെട്ട കാര്യം ഡേവ് മനസിലാക്കിയത്. യുവതിക്ക് ഫ്ലെെറ്റ് ടിക്കറ്റ് എടുത്ത് നല്‍കാനായി സ്ഥലം ചോദിച്ചപ്പോള്‍ ഘാന എന്നായിരുന്നു യുവതിയുടെ മറുപടി.

എന്തായാലും ഡേറ്റിങ്ങ് സെെറ്റിലൂടെ കാനഡക്കാരി എന്ന വ്യാജേന ഘാനക്കാരി ഡേവിന്‍റെ കെെയ്യില്‍ നിന്ന് അമുക്കിയ തുക തിരികെ കിട്ടില്ലെന്ന് ഡേവിന് ബാങ്കുമായി ബന്ധപ്പെട്ടതോടെ മനസിലായി. ഒപ്പം തന്‍റെ സ്വപ്നവും ആകെയുണ്ടായിരുന്ന പണവും കെെവിട്ടുപോയതിന്‍റെ വേദനയിലുമാണ് ഡേവ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button