Latest NewsUSAInternational

വ്യോ​മാ​ക്ര​മ​ണം; ഐ​എ​സ് ഭീ​ക​ര​ർ കൊ​ല്ല​പ്പെ​ട്ടു

വാ​ഷിം​ഗ്ട​ൺ: വ്യോ​മാ​ക്ര​മ​ണം ഐ​എ​സ് ഭീ​ക​ര​ർ കൊ​ല്ല​പ്പെ​ട്ടു. സോ​മാ​ലി സ​ർ​ക്കാ​രി​ന്‍റെ പി​ന്തു​ണ​യോ​ടെ വ​ട​ക്കു​കി​ഴ​ക്ക​ൻ സോ​മാ​ലി​യ​യി​ൽ യു​എ​സ് ന​ട​ത്തി​യ വ്യോ​മാ​ക്ര​മ​ണ​ത്തി​ൽ നി​ര​വ​ധി ഐ​എ​സ് ഭീ​ക​ര​റാണ് കൊ​ല്ല​പ്പെ​ട്ടത്. ആ​ഫ്രി​ക്ക​ൻ യൂ​ണി​യ​ൻ മി​ഷ​ന്‍റെ​യും സോ​മാ​ലി ദേ​ശീ​യ സു​ര​ക്ഷാ സേ​ന​യു​ടെ​യും പി​ന്തു​ണ​യോ​ടെ​യാ​ണ് യുഎസ് ഇവിടെ പോരാട്ടം നടത്തുന്നത്.

ര​ണ്ടു വ്യ​ത്യ​സ്ത മേ​ഖ​ല​യി​ലാ​ണ് വ്യോ​മാ​ക്ര​മ​ണം ന​ട​ത്തി​യ​ത്. അ​മേ​രി​ക്ക​ൻ പൗ​ര​ന്മാ​രെ സം​ര​ക്ഷി​ക്കാ​നും ഭീ​ക​രാ​ക്ര​മ​ണ​ങ്ങ​ൾ​ക്ക് ത​ട​യി​ടാ​നും യു​എ​സ് സേ​ന ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച് വ​രി​ക​യാ​ണെ​ന്ന് ആ​ഫ്രി​കോം ഉ​ദ്യോ​ഗ​സ്ഥ​ർ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button