മഹാരാഷ്ട്രയിലെ ബി.ജെ.പി. എം.എല്‍.എ. രാജു നാരായണ്‍ തോംദ്സമിനാണ് രണ്ടാം ഭാര്യയുമൊത്ത് കബഡി ടൂര്‍ണമെന്റ് ഉദ്ഘാടനത്തെത്തവേ ആദ്യഭാര്യയുടെയും കൂട്ടാളികളുടെയും ആക്രമണം നേരിടേണ്ടി വന്നത്. രണ്ടാംഭാര്യയുമൊത്ത് തോദ്സം പൊതുപരിപാടിയില്‍ പങ്കെടുത്തതാണ് ആദ്യഭാര്യയായ അര്‍ച്ചന തോംദ്സമിനെ ചൊടിപ്പിച്ചത്.
ടോഡ്സമിന്റെ അമ്മയ്ക്കും ചില അനുഭാവികള്‍ക്കും ഒപ്പമാണ് അര്‍ച്ചന പരിപാടി നടക്കുന്നിടത്തെത്തിയത്. തുടര്‍ന്ന് ഇവര്‍ എംഎല്‍എയേയും രണ്ടാംഭാര്യയേയും ആക്രമിക്കുകയായിരുന്നു. കുടുംബത്തല്ലിന്റെ ദൃശ്യം ആരോ മൊബൈലില്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തതോടെ ഇത് വൈറലായി.
അര്‍ച്ചന ആദ്യം രണ്ടാംഭാര്യയെയാണ് ആക്രമിച്ചതെന്നും ഇത് തടയാന്‍ ശ്രമിക്കുന്നതിനിടെയാണ് എംഎല്‍എയ്ക്ക് മര്‍ദ്ദനമേറ്റതെന്നും സംഭവസ്ഥലത്തുണ്ടായിരുന്നവര്‍ പറഞ്ഞു. ഒരു ആദിവാസി സ്കൂള്‍ അധ്യാപികയായ ആദ്യഭാര്യയുമായുള്ള ബന്ധം നിയമപരമായി ഒത്തുതീര്‍ക്കാതെ രണ്ടാംഭാര്യയുമായി പൊതുപരിപാടിയില്‍ പങ്കെടുത്ത എംഎല്‍എയ്ക്കെതിരെ വിമര്‍ശനമുയര്‍ന്നിട്ടുണ്ട്. ആദ്യഭാര്യയ്ക്ക് നീതി ഉറപ്പാക്കിയിട്ടുവേണം രണ്ടാംഭാര്യയുമായി കറങ്ങുന്നതെന്നാണ് ചിലര്‍ ചൂണ്ടിക്കാണിക്കുന്നത്.
പോലീസില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനെത്തുടര്‍ന്ന് നാരായണ്‍ തോംസത്തിന്റെ ഭാര്യമാര്‍ പരസ്പരം തര്‍ക്കം പരിഹരിക്കാനായി സമ്മതം മൂളിയിട്ടുണ്ട്. അതേസമയം ബിജെപിയുടെ ആദിവാസി വിഭാഗം സംഭവത്തെ അപലപിച്ചു. നാരായണ്‍ തോംസം പാര്‍ട്ടിക്ക് അപമാനമുണ്ടാക്കിയെന്നും വരും തെരഞ്ഞെടുപ്പുകളില്‍ സീറ്റ് നല്‍കരുതെന്നും ് ബി.ജെ.പിയുടെ ആദിവാസി വിഭാഗം മേധാവി അങ്കിത് മൈതാം പറഞ്ഞു.
Post Your Comments