Latest NewsBahrainGulf

വികസനകുതിപ്പില്‍ ബഹ്‌റൈന്‍ വിമാനത്താവളം; നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ഉടന്‍ പൂര്‍ത്തിയാകും

വികസനത്തിന്റെ വഴിയില്‍ വന്‍ കുതിപ്പുമായി ബഹ്‌റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ അത്യന്താധുനിക പാസഞ്ചര്‍ ടെര്‍മിനലിന്റെ നിര്‍മാണ ജോലികള്‍ പുരോഗമിക്കുന്നു. ബഹ്‌റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പുതിയ ടെര്‍മിനല്‍ ഈ വര്‍ഷാവസാനത്തോടെ പ്രവര്‍ത്തന സജ്ജമാകും. എയര്‍പോര്‍ട്ടിന്റെ മുഖഛായ മാറ്റുന്ന അത്യന്താധുനിക സൗകര്യങ്ങളാണ് നവീകരണത്തിന്റെ ഭാഗമായി ഒരുക്കുന്നത്.

പുതിയ ടെര്‍മിനല്‍ പൂര്‍ത്തിയാകുന്നതോടെ നിലവിലുള്ളതിനേക്കാള്‍ നാലിരട്ടി വിശാലതയാണ് വിമാനത്താവളത്തിന് കൈവരുക. അഞ്ച് അത്യന്താധുനിക ഇ-ഗെയ്റ്റുകള്‍, 26 പാസ്‌പോര്‍ട്ട് കണ്‍ ട്രോള്‍ ബൂത്തുകള്‍, 108 ചെക്ക് ഇന്‍ ഡസ്‌കുകള്‍, സെല്ഫ് ചെക്കിംഗ് കൗണ്ടറുകള്‍ തുടങ്ങിയ വിപുലമായ സൗകര്യങ്ങള്‍ പുതിയ ടെര്‍മിനലിലുണ്ടാകും.വിശാലമായ ഡ്യൂട്ടി ഫ്രീ സോണും പഴുതടച്ച സുരക്ഷാ സംവിധാനങ്ങളും പുതിയ ടെര്‍മിനലിലുണ്ടാകും. ഏഴായിരത്തോളം കാറുകള്‍ക്ക് പാര്‍ക്കിംഗ് സംവിധാനവുമൊരുക്കും.

പുതിയ പാസഞ്ചര്‍ ടെര്‍മിനലില്‍ സേവനങ്ങള്‍ ലഭ്യമാക്കുന്നതിനായി വിവിധ കമ്പനികളുമായി സര്‍ക്കാര്‍ കരാറിലൊപ്പുവെച്ചിരുന്നു.ഈ വര്‍ഷാവസാനത്തോടെ എയര്‍പോര്‍ട്ട് പ്രതിവര്‍ഷം 14 മില്യണ്‍ യാത്രക്കാരെ ഉള്‍ക്കൊള്ളാനുള്ള ശേഷിയിലേക്ക് വികസിക്കും. മേഖലയിലെയും അന്താരാഷ്ട്ര തലത്തിലെയും മികച്ച സേവന ദാതാക്കളുമായി കൈകോര്‍ത്ത് നടപ്പിലാക്കുന്ന വികസനപ്രവര്‍ത്തനങ്ങള്‍ വിമാനത്താവളത്തിന്റെ മുഖഛായ പാടെ മാറ്റുന്ന രീതിയിലാണ് പുരോഗമിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button