കൊല്ലം:മദ്യപ സംഘം ഓടിച്ച
കാര്‍ ഇടിച്ച് വഴിയാത്രക്കാരന് പരിക്കേറ്റു. സംഭവത്തെ തുടര്‍ന്ന് മദ്യപ സംഘത്തെ കൊല്ലം പൊലീസ് അറസ്റ്റ് ചെയ്തു. മദ്യപിച്ച് വാഹനം ഓടിച്ച സംഘത്തിലെ രണ്ട് പേരാണ് പിടിയിലായത്. സംഭവങ്ങളുടെ തുടക്കം ഇങ്ങനെ. കൊല്ലത്ത് നിന്ന് ബംഗളൂരുവിലേക്ക് പോയിരുന്ന ബസ് സൈഡ് കൊടുക്കാത്തതിനെ തുടര്‍ന്ന് ബസ് തടഞ്ഞിട്ട് ആദ്യം ഡ്രൈവറെ മര്‍ദ്ദിച്ചു. മര്‍ദ്ദിക്കുന്ന് കണ്ട യാത്രക്കാര്‍ പോലീസിനെ വിവരം അറിച്ചതോടെ മദ്യപാനി സംഘം കൊല്ലം ചിന്നക്കടയിലേക്ക് പോയി.
തുടര്‍ന്ന് ചിന്നക്കട ട്രിഫിക് നിയമങ്ങള്‍ പാലിക്കാതെ പോയ സംഘത്തെ പിന്തുരുന്നതിനിടെ കാല്‍നടക്കാരനെ മദ്യപ സംഘം ഇടിച്ചു വീഴത്തി. ശേഷം ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ മറിയുകയായിരുന്നു. തലകീഴായി മറിഞ്ഞ വാഹനത്തില്‍ ഉണ്ടായിരുന്ന രണ്ട് പേരെയും പോലീസ് എത്തിയാണ് രക്ഷപെടുത്തിയത്. ഇവരെ കൊല്ലം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
വൈദ്യ പരിശോധനക്ക് ശേഷം അറസ്റ്റ് രേഖപ്പെടുത്താനാണ് തീരുമാനം.ഇവര്‍ ഇടിച്ച് വീഴത്തിയ സുനില്‍ സാം എന്ന് യുവാവ് ഗുരുതര പരിക്കോടെ ആശുപത്രിയില്‍ ചികിത്സയിലാണ്.
Post Your Comments