Latest NewsIndia

അയോധ്യ രാമക്ഷേത്ര പ്രശ്‌നം : 24 മണിക്കൂറിനുള്ളില്‍ തീരുമാനം ഉണ്ടാക്കണമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

ലക്‌നോ: രാമക്ഷേത്ര പ്രശ്‌നം 24 മണിക്കൂറിനുള്ളില്‍ പരിഹരിക്കണമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അയോധ്യയെ സംബന്ധിച്ച് എല്ലാവര്‍ക്കും അറിയാം. കോടതി ജനങ്ങളുടെ വികാരത്തെ ബഹുമാനിക്കണമെന്ന് താന്‍ പല തവണ പറഞ്ഞിട്ടുണ്ടെന്നും. അയോധ്യ രാമന്റെ ജന്മഭൂമിയാണെന്ന് അലഹബാദ് ഹൈക്കോടതി നിരീക്ഷിച്ചതാണെന്നും അദ്ദേഹം പറഞ്ഞു.

ഇതോടെ അയോധ്യയെ സംബന്ധിച്ച തര്‍ക്കം അവസാനിച്ചെ മതിയാകു. ഈ ഭൂമിയെ സംബന്ധിച്ച തീരുമാനം ആയതാണ്. അതിനാല്‍ പ്രശ്‌നപരിഹാരത്തിന് 24 മണിക്കൂര്‍ എടുക്കരുതെന്നും യോഗി കൂടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button