കോഴിക്കോട്: ദേവികുളം സബ് കലക്ടര്‍ ഡോ. രേണുരാജിനെതിരായ പരാമര്‍ശത്തില്‍ എസ് രാജേന്ദ്രന്‍ എംഎല്‍എയെ വിമര്‍ശിച്ച് ഭരണ പരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വിഎസ് അച്യുതാനന്ദന്‍. എംഎല്‍എയുടെ പെരുമാറ്റം ശരിയായില്ലെന്ന് വി എസ് തുറന്നടിച്ചു. കോഴിക്കോട് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു വിഎസ്. എസ് രാജേന്ദ്രന്‍ ഭൂമാഫിയുടെ ആളാണെന്ന് നേരത്തെ വിഎസ് പരസ്യമായി പറഞ്ഞിരുന്നു. ഇതിന് ശേഷമാണ് അനധികൃത നിര്‍മ്മാണം തടയാനെത്തിയ ദേവികുളം സബ്കളക്ടര്‍ രേണു രാജിനെതിരായ പരാമര്‍ശത്തില്‍ എംഎല്‍എയെ വിമര്‍ശിച്ച് വിഎസ് രംഗത്തെത്തുന്നത്. അതേസമയം രേണുരാജിനെതിരായ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് എംഎല്‍എ രംഗത്തെത്തിയിരുന്നു. സബ് കലക്ടറെ അധിക്ഷേപിച്ചിട്ടില്ലെന്ന് എംഎല്‍എ പറഞ്ഞു. ‘അവള്‍’ എന്നത് അത്ര മോശം വാക്കല്ല. എംഎല്‍എയെന്ന ഉത്തരവാദിത്തം നിറവേറ്റുകയാണ് ചെയ്തത്. തന്റെ സംസാരം ആര്‍ക്കെങ്കിലും വേദന ഉണ്ടാക്കിയെങ്കില്‍ േഖദം രേഖപ്പെടുത്തുന്നുവെന്നും എംഎല്‍എ പറഞ്ഞു. സംഭവത്തില്‍ സിപിഎം- സിപിഐ ജില്ലാ സെക്രട്ടറിമാര്‍ രാജേന്ദ്രനെതിരെ രംഗത്തെത്തിയിരുന്നു. രാജേന്ദ്രനോടു വിശദീകരണം തേടുമെന്ന് സിപിഎം ജില്ലാ സെക്രട്ടറി കെ.കെ. ജയചന്ദ്രന്‍ അറിയിച്ചിരുന്നു. രാജേന്ദ്രന്റെ നടപടി ശരിയായില്ലെന്നു സിപിഐ ജില്ലാ സെക്രട്ടറി കെ.കെ. ശിവരാമനും വ്യക്തമാക്കിയിരുന്നു.
Post Your Comments