ചെന്നൈ: ചൈനീസ് മൊബൈല്‍ ആപ്ലിക്കേഷനായ ടിക് ടോക് നിരോധിക്കാന്‍ ഒരുങ്ങി തമിഴ്നാട്. ഇതിനായുളള നടപടികള്‍ സ്വീകരിക്കുമെന്ന് തമിഴ്നാട് ഐടി മന്ത്രി എം.മണികണ്ഠന് നിയമസഭയെ അറിയിച്ചു . ടിക് ടോക് സാമൂഹിക അപചയം സൃഷ്ടിക്കുന്നെന്ന എംജെകെ പാര്‍ട്ടി എംഎല്‍എയുടെ ആക്ഷേപത്തിനു മറുപടി പറയുകയായിരുന്നു മന്ത്രി.
ടിക് ടിക് നിരോധനം നടപ്പിലാക്കുന്നതിനായി കേന്ദ്രവുമായി ചര്‍ച്ച നടത്തുമെന്നും മന്ത്രി പറഞ്ഞു.
പത്തിനും ഇരുപതിനും ഇടയിലുള്ള കുട്ടികളാണ് ടിക് ടോക്കിന്റെ പ്രധാന ഉപയോക്താക്കള്‍. സര്‍ഗ്ഗവാസനകള്‍ തുടങ്ങി വ്യത്യസ്തമായ വിഷയങ്ങളാണ് ടിക് ടോക്കില്‍ അപ്ലോഡ് ചെയ്യപ്പെടുന്നത്. തമാശകള്‍, സ്കിറ്റുകള്‍, കരോക്കെ വിഡിയോകള്‍ എന്നിങ്ങനെ ദൈര്‍ഘ്യം കുറഞ്ഞ വീഡിയോകളാണ് ടിക് ടോക്കിന്റെ പ്രത്യേകത.
Post Your Comments