ഖത്തര്‍ ദേശീയ കായിക ദിനം ഇന്ന്. രാജ്യത്തിന്റെ മുഴുവന്‍ ഭാഗങ്ങളിലും വ്യത്യസ്തങ്ങളായ കായിക പ്രകടനങ്ങളും മത്സരങ്ങളും അരങ്ങേറും. ഏഷ്യാകപ്പ് ഫുട്‌ബോള്‍ കിരീടനിറലിലാണ് ഖത്തറില്‍ ഇത്തവണത്തെ കായിക ദിനമെത്തുന്നത്.
ഫെബ്രുവരിയിലെ രണ്ടാമത്തെ ചൊവ്വാഴ്ച്ചയാണ് എല്ലാ വര്‍ഷവും ഖത്തറില്‍ കായിക ദിനമായി കൊണ്ടാടുന്നത്. മുഴുവന്‍ ജനങ്ങളുടെയും പങ്കാളിത്തം ലക്ഷ്യമിട്ട് പൊതു അവധി നല്‍കിയാണ് കായികോത്സവത്തിനായി ഖത്തര്‍ തയ്യാറെടുക്കുന്നത്.
ശിരോവസ്ത്രം ധരിച്ച് ഒളിമ്പിക്‌സില്‍ പങ്കെടുത്ത ആദ്യ വനിതാകായിക താരം ഇബ്തിഹാജ് മുഹമ്മദാണ് ഇത്തവണത്തെ ആഘോഷങ്ങളിലെ മുഖ്യാതിഥി.
ചരിത്രത്തിലാദ്യമായി ഖത്തര്‍ ഏഷ്യാകപ്പ് ഫുട്‌ബോള്‍ കിരീടം നേടിയതിന് പിന്നാലെയാണ് ആഘോഷങ്ങളെന്നത് ഇത്തവണത്തെ കായിക ദിനത്തെ ആവേശോജ്ജ്വലമാക്കുന്നു. ആസ്പയര്‍ സോണ്‍, കോര്‍ണിഷ്, ഖത്തര്‍ ഫൌണ്ടേഷന്‍, ഖത്തര്‍ സര്‍വകലാശാല, കത്താറ, വിവിധ പാര്‍ക്കുകള്‍ തുടങ്ങി വിവിധ ഭാഗങ്ങളിലായി വ്യത്യസ്തങ്ങളായ കായിക പ്രകടനങ്ങളും മത്സരങ്ങളും അരങ്ങേറും.കുടുംബങ്ങള്‍ക്കും കുട്ടികള്‍ക്കും കുട്ടികള്‍ക്കും വെവ്വേറെയായി തന്നെ മത്സരങ്ങള്‍ നടക്കും. രാവിലെ യോഗാസെഷനുകളും കൂട്ടയോട്ടങ്ങളും നടക്കും. രാവിലെ 8.30 ന് അല്‍ ബിദ പാര്‍ക്കില്‍ ബലൂണ്‍ റേസും ഫണ്‍ റേസും നടക്കും.
അമേരിക്കന്‍ ഫെന്‍സിങ് ടീം അംഗമായ ഇബ്തിഹാജ് ഖത്തര്‍ ഫൌണ്ടേഷന് കീഴിലെ നാഷണല്‍ ലൈബ്രറിയില്‍ കുട്ടികളുമായി സംവദിക്കുകയും ചെയ്യും.
Post Your Comments