അടിമാലി: നവകേരള സൃഷ്ടിയില്‍നിന്ന് ഒരിഞ്ചുപോലും പിന്നോട്ടില്ലെന്ന് മന്ത്രി എം എം മണി പറഞ്ഞു. അടിസ്ഥാന ഭൗതിക സാഹചര്യങ്ങള്‍ പുനര്‍നിര്‍മിക്കുന്നതിനാണ് സംസ്ഥാന ബജറ്റ് പ്രധാന്യം നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇരുപത്തിയഞ്ച് ഇന പദ്ധതികളിലൂടെ സംസ്ഥാനത്തിന്റെ സമ്പൂര്‍ണ വികസനമാണ് ലക്ഷ്യം വയ്ക്കുന്നത്. സിപിഐ എം ജില്ലാ സെക്രട്ടറി കെ കെ ജയചന്ദ്രന്റെ നേതൃത്വത്തില്‍ തയ്യാറാക്കി നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് അയ്യായിരം കോടിയുടെ ഇടുക്കി പാക്കേജ് അനുവദിച്ചത്. പ്രളയത്തില്‍ തകര്‍ന്ന ജില്ലയുടെ പുനര്‍നിര്‍മിതിക്ക് ഇതു സഹായകമാകും.
നഷ്ടത്തിലായിരുന്ന പൊതുമേഖലസ്ഥാപനങ്ങള്‍ ലാഭത്തിലാണ്. സ്വകാര്യ വ്യവസായത്തിനും അനുയോജ്യമായ സാഹചര്യമാണ് സര്‍ക്കാര്‍ ഒരുക്കുന്നത്. വിദ്യാഭ്യാസ, ആരോഗ്യ മേഖലകളില്‍ ക്ഷേമം, സ്ത്രീ ശാക്തീകരണം, പിന്നോക്ക വിഭാഗങ്ങളുടെ ഇന്നമനം, തൊഴിലവസരം സൃഷ്ടിക്കുക, വിലക്കയറ്റം തടയുക, ഊര്‍ജ വികസനം, ജനങ്ങള്‍ക്ക് കിടപ്പാടം എന്നിവ ഉള്‍പ്പെടെ സമ്പൂര്‍ണ വികസനം സാധ്യമാക്കുന്നതാണ് സംസ്ഥാന ബജറ്റെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments