കൊച്ചി: ഇതര സംസ്ഥാന തൊഴിലാളിയായ യുവതിയെ പീഡിപ്പിച്ചതായി പരാതി. കളമശേരിയില്‍ നഗരസഭാ പരിധിയാണ് സംഭവം. വീട്ടു ജോലിക്കായി എന്ന വ്യാജേനെ യുവാക്കള്‍ കൂട്ടികൊണ്ടു പോയി യുവാക്കള്‍ പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതിയില്‍ പറയുന്നത്.
അതേസമയം സംഭവത്തില്‍ ഇതു സംസ്ഥാന തൊഴിലാളിയായ യുവാവിനെ കസ്റ്റഡിയിലെടുത്തു. ആസാം സ്വദേശിയായ മണിറാം (55) നെയാണ് കസ്റ്റഡിയിലെടുത്തത്. പോലീസ് ഇയാളെ ചോദ്യം ചെയ്തു വരികയാണ്. വീട് വൃത്തിയാക്കാന്‍ എന്ന വ്യാജേനെ യുവതിയെ കൂട്ടിക്കൊണ്ടു പോയി പീഡിപ്പിക്കുകയായിരുന്നു. പ്രതികളായ യുവാക്കളെ ഉടന്‍ തന്നെ അറസ്റ്റ് ചെയ്യുമെന്ന് പോലീസ് അറിയിച്ചു. അതേസമയം സംഘത്തില്‍ എത്രപേരുണ്ടെന്നുള്ള വിവരങ്ങള്‍ പുറത്തു വന്നിട്ടില്ല.
Post Your Comments