വാഷിംഗ്ടണ്‍: യുഎസ് വീണ്ടും ഭരണ സ്തംഭനത്തിലേക്ക്. യുഎസ്-മെക്‌സിക്കോ അതിര്‍ത്തിയില്‍ മതില്‍ നിര്‍മിക്കാനുള്ള ഫണ്ടിനെ ചൊല്ലിയാണ് യുഎസില്‍ വീണ്ടും ഭരണ സ്തംഭനം ഉടലെടുത്തത്. ഇക്കാര്യത്തില്‍ ഭരണ-പ്രതിപക്ഷ കക്ഷികള്‍ക്ക് യോജിപ്പിലെത്താന്‍ കഴിഞ്ഞിട്ടില്ല. ഭരണ സ്തംഭനം ഒഴിവാക്കാന്‍ റിപ്പബ്ലിക്കന്മാരും ഡെമോക്രാറ്റുകളും ചര്‍ച്ച നടത്തും.
ഫെബ്രുവരി 15നകം മതില്‍ വിഷയത്തില്‍ ഭരണ- പ്രതിപക്ഷ കക്ഷികള്‍ യോജിപ്പിലെത്തണമെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ആവശ്യപ്പെട്ടിരുന്നു. മതില്‍ നിര്‍മിക്കാനുള്ള തീരുമാനത്തില്‍ നിന്നു പിന്നോട്ടില്ല. തനിക്കെതിരെ നടക്കുന്ന അന്വേഷണങ്ങള്‍ രാജ്യത്തെ ദുര്‍ബലപ്പെടുത്തുമെന്നും യുഎസ് കോണ്‍ഗ്രസിന്റെ സംയുക്തസമ്മേളനത്തില്‍ ട്രംപ് പറഞ്ഞിരുന്നു.
അനധികൃത കുടിയേറ്റവും ലഹരിമരുന്നു കടത്തും തടയുക ലക്ഷ്യമിട്ടാണ് മതില്‍ നിര്‍മാണത്തിന് ട്രംപ് നീങ്ങുന്നത്. എന്നാല്‍ അതിര്‍ത്തിയില്‍ മതിയായ സുരക്ഷയുണ്ടെന്നും പൊതുഖജനാവിലെ പണമുപയോഗിച്ച് മതില്‍ നിര്‍മിക്കേണ്ടെന്നുമാണ് ജനപ്രതിനിധി സഭയില്‍ ഭൂരിപക്ഷമുള്ള ഡെമോക്രാറ്റുകളുടെ നിലപാട്.
Post Your Comments