യു.എസ്: മെക്‌സിക്കോ അതിര്‍ത്തിയില്‍ മതില്‍ പണിയാന്‍ തുക അനുവദിക്കാത്തതിനെ ചൊല്ലി അമേരിക്കയില്‍ ഉടലെടുത്ത പ്രതിസന്ധി ചരിത്രത്തിലെ ഏറ്റവും വലിയ ഭരണസംതംഭനം എന്ന റെക്കോര്‍ഡ് കടന്നു. ഇന്നലയോടെ ഭരണസ്തംഭനം ഇരുപ്പത്തിരണ്ട് ദിവസം പിന്നിട്ടു.ശമ്പളം കിട്ടാതെ പട്ടിണിയിലായ എട്ട് ലക്ഷത്തോളം തൊഴിലാളികള്‍ സമരമുഖത്തുണ്ട്. 1995-96 കാലഘട്ടങ്ങളില്‍ ബില്‍ ക്ലിന്റന്റെ ഭരണകാലത്ത് നടന്ന ഭരണസ്തംഭനത്തെ മറികടക്കുന്നതാണ് ഇപ്പോഴത്തെ അവസ്ഥ.
യു.എസ് – മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ മതില്‍ കെട്ടാന്‍ യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ചോദിച്ച പണം യു.എസ് കോണ്‍ഗ്രസ് നല്‍കാത്തതിനെ തുടര്‍ന്നതാണ് പ്രതിസന്ധിക്ക് തുടക്കമായത്. മതിലിന് പണം നല്‍കാതെ വേതന ബില്ലില്‍ ഒപ്പിടില്ലെന്ന വാശിയിലാണ് ട്രംപ്. പ്രസിഡന്റിന്റെ കടുംപിടിത്തം കാരണം എട്ട് ലക്ഷത്തിലധികം തൊഴിലാളികള്‍ വേതനമില്ലാതെയാണ് ജോലി ചെയ്യുന്നത്.
വേതനം ലഭിക്കാത്തതിനെതിരെ തൊഴിലാളികള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ കടുത്ത പ്രതിഷേധം അറിയിച്ചിട്ടുണ്ട്. രാഷ്ട്രീയ പോരാട്ടം ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുന്നു. ജയില്‍ ഗാര്‍ഡുകള്‍, വിമാനത്താവള തൊഴിലാളികള്‍, എഫ്. ബി. ഐ ഏജന്റുമാര്‍ തുടങ്ങിയവര്‍ക്ക് പുതുവര്‍ഷത്തിലെ ആദ്യ വേതനം നഷ്ട്ടപ്പെട്ടു. അതിര്‍ത്തിയില്‍ മതില്‍ പണിയുമെന്നത് ഡോണള്‍ഡ് ട്രംപിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ പ്രധാനപ്പെട്ടതായിരുന്നു.
Post Your Comments