വാഷിംങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും സെനറ്റും തമ്മിലുള്ള പോര് വീണ്ടും മുറുകുന്നു .മെക്‌സിക്കന്‍ മതില്‍ നിര്‍മാണത്തില്‍ വീറ്റോ അധികാരം ഉപയോഗിച്ചിരിക്കുകയാണ് ട്രംപ്. ട്രംപ് പ്രഖ്യാപിച്ച അടിയന്തരാവസ്ഥ മറികടക്കാനായി കൊണ്ടുവന്ന ബില്‍ സെനറ്റ്പാസാക്കിയതിന് പിന്നാലെയാണ് ട്രംപ് വീറ്റോ അധികാരം ഉപയോഗിച്ചത്.
അധികാരത്തിലെത്തിയ ശേഷം ആദ്യമായാണ് ട്രംപ് വീറ്റോ ഉപയോഗിക്കുന്നത്. മെക്‌സിക്കോ അതിര്‍ത്തിയില്‍ മതില്‍ പണിയുന്നതിന് കോണ്‍ഗ്രസിന്റെ അനുമതി കൂടാതെ പണം ചെലവഴിക്കാനുള്ള വഴികള്‍ തേടിയാണ് ട്രംപ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. മതില്‍ പണിയാതിരിന്നാല്‍ മെക്‌സിക്കന്‍ അതിര്‍ത്തി ക്രിമിനലുകള്‍ക്കും മയക്കു മരുന്ന് മാഫിയകള്‍ക്കും തുറന്നു കൊടുക്കുന്നത് പോലെ ആകും എന്നാണ് വീറ്റോ അധികാരം ഉപയോഗിക്കുന്നതിനെ ട്രംപ് ന്യായീകരിക്കുന്നത്.
മതിലിനായി താന്‍ ഏതറ്റം വരെയും പോകുമെന്നും അത് രാജ്യത്തിന്റെ സുരക്ഷയുടെ പ്രശ്‌നമാണെന്നും ട്രംപ് വ്യക്തമാക്കുനപ്നു. പ്രസിഡന്റിന്റെ വീറ്റോ മറികടക്കാന്‍ സെനറ്റിലെ മൂന്നില്‍ രണ്ട് പേരുടെ വോട്ടുകളുടെ ഭൂരിപക്ഷം ആവിശ്യമാണ്.ഈ മാസം 26ന് വോട്ടെടുപ്പ് നടക്കുമെന്ന് സ്പീക്കര്‍ അറിയിച്ചിട്ടുണ്ട്.നേരത്തെ 41നെതിരെ 59 വോട്ടുകള്‍ക്കാണ് സെനറ്റ് ബില്‍ പാസാക്കിയത്.
Post Your Comments