വാഷിംഗ്ടണ്‍ : യു.എസ്.പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ സ്വന്തം പാര്‍ട്ടിയില്‍ നിന്നും രൂക്ഷ വിമര്‍ശനം. മെക്‌സിക്കന്‍ മതില്‍പ്രശ്‌നത്തില്‍ അമേരിക്കയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച നടപടിയിലാണ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെതിരെ പ്രതിഷേധം ശക്തമായത്.. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ നിന്ന് കൂടുതല്‍ പേര്‍ ട്രംപിന്റെ നിലപാടിനെ വിമര്‍ശിച്ച് രംഗത്തെത്തി. രാജ്യത്ത് വിവിധയിടങ്ങളില്‍ ആക്ടിവിസ്റ്റുകളും ജനങ്ങളും തെരുവിലിറങ്ങി.
മെക്‌സിക്കന്‍ മതിലിന് പണം കണ്ടെത്താന്‍ ട്രംപ് നടത്തുന്ന ശ്രമങ്ങള്‍ അമേരിക്കക്ക് വലിയ തിരിച്ചടിയാണ് നല്‍കുന്നത്. അടിയന്തരവാസ്ഥ പ്രഖ്യാപനം കൂടിയായതോടെ ട്രംപിനെതിരെ സ്വന്തം പാര്‍ട്ടിക്കുള്ളില്‍ നിന്ന് തന്നെ വിമര്‍ശനം ഉയര്‍ന്നു. ട്രംപിന്റെ നിലപാടിനോട് യോജിക്കുന്നില്ലെന്നാണ് റിപ്പബ്ലിക്കന്‍ സെനറ്റര്‍ മാര്‍കോ റോബിയോ വ്യക്തമാക്കിയത്. വിവിധ പ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ മുടങ്ങിക്കിടക്കുകയാണ്. അടിയന്തരാവസ്ഥ തീരുമാനത്തോടെ രാജ്യത്തിന്റെ പുരോഗതിക്ക് കോട്ടം തട്ടുമെന്നും അദ്ദേഹം പറഞ്ഞു. പ്രസിഡന്റിന്റെ തീരുമാനത്തില്‍ പാര്‍ട്ടി അംഗങ്ങള്‍ ആശങ്കയുണ്ടെന്ന് മറ്റൊരു അംഗം റോണ്‍ ജോണ്‍സും വ്യക്തമാക്കി.
ഇതിനിടെ വിവിധ ഭാഗങ്ങളില്‍ ട്രംപിനെതിരെ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. ആക്ടിവിസ്റ്റുകള്‍ രാജ്യവ്യാപക പ്രതിഷേധത്തിന് ഒരുങ്ങുകയാണ്. ട്രംപിന്റെ തീരുമാനം ജനാധിപത്യത്തിന്റെ അന്ത്യമായാണ് ആക്ടിവിസ്റ്റുകള്‍ വിശേഷിപ്പിക്കുന്നത്.
Post Your Comments