വാഷിങ്ടണ്‍: : യു.എസില്‍ ഒരു മാസത്തോളമായി തുടരുന്ന ഭരണസ്തംഭനം അവസാനിപ്പിക്കാനും മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ മതില്‍ നിര്‍മിക്കാനും ഒത്തുതീര്‍പ്പ് നീക്കവുമായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ മതില്‍ പണിയാനുള്ള 570 കോടി ഡോളറിന്റെ (ഏകദേശം 40,000 കോടി രൂപ) ബില്‍ ഡെമോക്രാറ്റിക് പാര്‍ട്ടി അംഗീകരിച്ചാല്‍ മൂന്നുവര്‍ഷത്തേക്ക് കുടിയേറ്റക്കാര്‍ക്ക് സംരക്ഷണം നല്‍കാമെന്നതാണ് പ്രധാന ഒത്തുതീര്‍പ്പു വ്യവസ്ഥ. എന്നാല്‍, നിര്‍ദേശങ്ങള്‍ ഡെമോക്രാറ്റിക് പാര്‍ട്ടി തള്ളിയതോടെ ഭരണസ്തംഭനം തുടരുമെന്ന് ഏറക്കുറെ ഉറപ്പായി.
എന്നാല്‍, ട്രംപിന്റെ നിര്‍ദേശങ്ങള്‍ അംഗീകരിക്കാനാവില്ലെന്ന് ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവും പ്രതിനിധിസഭാ സ്പീക്കറുമായ നാന്‍സി പെലോസി പറഞ്ഞു. ഭരണസ്തംഭനം അവസാനിപ്പിക്കാനായി ബജറ്റ് ബില്‍ എത്രയും വേഗം ട്രംപ് പാസാക്കണം. അല്ലാത്തപക്ഷം പൂട്ടിയ സര്‍ക്കാര്‍ ഖജനാവ് വീണ്ടും തുറക്കാനായുള്ള ബില്‍ പ്രതിനിധിസഭയില്‍ അടുത്തയാഴ്ച ഡെമോക്രാറ്റുകള്‍ പാസാക്കുമെന്നും ഇതോടെ ട്രംപിന്റെ റിപ്പബ്ലിക്കന്‍ സര്‍ക്കാര്‍ നിയമനടപടികള്‍ നേരിടേണ്ടി വരുമെന്നും പെലോസി പറഞ്ഞു.
Post Your Comments