Latest NewsKerala

അമ്മയുടെ നഗ്‌നചിത്രം കാട്ടി മകളെ പീഡിപ്പിച്ചയാള്‍ പിടിയില്‍

ഈരാറ്റുപേട്ട: അമ്മയുടെ നഗ്‌നചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി മകളെ പീഡിപ്പിച്ച പ്രതി പിടിയില്‍. ഇരുപത്തൊന്നുകാരിയെ പീഡിപ്പിച്ച ഈരാറ്റുപേട്ട സ്വദേശിയായ നവാസ് ആണ് പിടിയിലായത്. 2018 ഡിസംബര്‍ അവസാന ആഴ്ചയിലും ഈ വര്‍ഷം ആദ്യവും രണ്ട് തവണയാണ് നവാസ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. അമ്മയുടെ നഗ്ന ഫോട്ടോ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ഇയാളുടെ വീട്ടില്‍ വിളിച്ചുവരുത്തിയായിരുന്നു പീഡനം. ഈ യുവതിയുടെ ചിത്രങ്ങളും ഇയാള്‍ പകര്‍ത്തി. അതേസമയം നവാസ് കഞ്ചാവ് കേസിലടക്കം പ്രതിയാണെന്ന് ഈരാറ്റുപേട്ട പൊലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button