തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഒരുക്കങ്ങള്‍ വിലയിരുത്താന്‍ യുഡിഎഫ് ഇന്ന് യോഗം ചേരും. അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ സി പി എം കണ്ണൂര്‍ ജില്ല സെക്രട്ടറി പി ജയരാജനും, എംഎല്‍എ ടിവി രാജേഷും പ്രതികളായ സാഹചര്യം, മൂന്നാറില്‍ എസ് രാജേന്ദ്രന് എം എല്‍ എ സബ് കളട്കറെ അധിക്ഷേപിച്ച സംഭവം എന്നീ വിഷയങ്ങള്‍ സജീവമാക്കി നിര്‍ത്തി തിരഞ്ഞെടുപ്പ് തങ്ങള്‍ക്കനുകൂലമാക്കാന്‍ യുഡിഎഫ് ശ്രമിക്കും. വൈകുന്നേരം അഞ്ചിന് ചേരുന്ന യോഗത്തില്‍ പ്രവര്‍ത്തനം തീരെ കുറഞ്ഞ കമ്മറ്റികള്‍ പുനസംഘടിപ്പിക്കുന്നത് സംബന്ധിച്ചും അന്തിമ തീരുമാനമുണ്ടായേക്കും. ഏതൊക്കെ വിഷയങ്ങള്‍ക്ക് പ്രാധാന്യം നല്കി വേണം പ്രചാരണ പരിപാടികള്‍ നടത്താന്‍ എന്ന് യോഗം വിലയിരുത്തും.
Post Your Comments