പനാജി: ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറിന്റെ മകന് ഹൈക്കോടതി നോട്ടീസ്. റിസോര്‍ട്ട് നിര്‍മ്മിക്കാന്‍ ദക്ഷിണ ഗോവയിലെ നേത്രാവതി വന്യജീവി സങ്കേതത്തിന്റെ ഭാഗമായ വനഭൂമി കയ്യേറി നശിപ്പിച്ചുവെന്ന് ആരോപിച്ച് ആഭിജാത് പരീക്കര്‍ക്കാണ് നോട്ടീസ് അയച്ചിരിക്കുന്നത്. ദക്ഷിണ ഗോവയിലെ നേത്രാവതി വന്യജീവി സങ്കേതത്തിന്റെ ഭാഗമായ വനഭൂമിയാണ് ആഭിജാത് വെട്ടി നശിപ്പിച്ചത്.
ആഭിജാതും ചീഫ് സെക്രട്ടറിയും, വനം പരിസ്ഥിതി സെക്രട്ടറിയും പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്ററും ഉള്‍പ്പെടെ 11 പേർക്കെതിരെയാണ് നോട്ടീസ്.
റിസോര്‍ട്ട് നിര്‍മ്മാണം നിര്‍ത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് നേത്രാവതി വില്ലേജ് അധികൃതര്‍ നല്‍കിയ ഹര്‍ജിയിന്‍ മേലാണ് കോടതി നടപടി എടുത്തിരിക്കുന്നത്. റിസോര്‍ട്ട് നിര്‍മ്മാണത്തിനായി പരിസ്ഥിതി നശിപ്പിച്ചുവെന്നും നിര്‍മ്മാണം വേഗത്തിലാക്കാന്‍ നിയമാവലികള്‍ പ്രത്യേകമായി സൃഷ്ടിച്ചുവെന്നും പരാതിയില്‍ പറയുന്നു.
Post Your Comments