പനാജി: ഇന്ത്യ നടത്തിയ മിന്നലാക്രമണത്തില്‍ പ്രതിരോധമന്ത്രിയായിരുന്ന മനോഹർ പരീക്കറിന്റെ പങ്കിനെക്കുറിച്ച് ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ്. ഉറി ഭീകരാക്രമണത്തിനുശേഷം പരീക്കറെ ദേഷ്യത്തോടെയാണ് കാണപ്പെട്ടിരുന്നതെന്നും രാജ്നാഥ് സിംഗ് പറഞ്ഞു.
ഉറി ആക്രമണത്തെ തുടര്‍ന്നു സൈന്യം രാത്രി മിന്നലാക്രമണം നടത്തിയപ്പോഴും പരീക്കറിന്റെ പങ്ക് നിര്‍ണായകമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഉറിയില്‍ ഭീകരര്‍ 18 സൈനികരെ കൊലപ്പെടുത്തിയത് പരീക്കർ ഗൗരവപൂർവ്വം നോക്കിക്കണ്ടു തിരിച്ചടി നൽകി. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ വ്യോമസേന അതിര്‍ത്തിയില്‍ നടത്തിയ മൂന്ന് വ്യോമാക്രമണങ്ങളിലും പരീക്കര്‍ നിർണായക പങ്ക് വഹിച്ചുവെന്നും രാജ്നാഥ് സിംഗ് വ്യക്തമാക്കി.
Post Your Comments