
തിരുവനന്തപുരം: ഡല്‍ഹിയില്‍ ഹോട്ടലിലുണ്ടായ തീപിടിത്തത്തില്‍ മരിച്ച മൂന്നു മലയാളികളുടെ മൃതദേഹം ഉടനെ നാട്ടിലെത്തിക്കാനുള്ള നടപടി സ്വീകരിച്ചതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ബുധനാഴ്ച കാലത്ത് 5.10-ന് പുറപ്പെടുന്ന എയര്‍ ഇന്ത്യ വിമാനത്തില്‍ മൃതദേഹം കൊച്ചിയില്‍ എത്തിക്കും. ചോറ്റാനിക്കര സ്വദേശി നളിനിയമ്മ, മക്കളായ വിദ്യാസാഗര്‍, ജയശ്രീ എന്നിവരാണ് മരിച്ചത്.
ഒരു വിവാഹത്തില്‍ പങ്കെടുക്കുന്നതിനായി 13 പേരടങ്ങുന്ന മലയാളി സംഘമാണ് ഹോട്ടലില്‍ താമസിച്ചിരുന്നത്. ഇവരില്‍ പത്ത് പേര്‍ അപകടത്തില്‍ നിന്നും രക്ഷപ്പെട്ടു. എന്നാല്‍ മൂന്നു പേരെ കാണാതാവുകയായിരുന്നു. പിന്നീട് ഇവര്‍ മരിച്ചതായി സ്ഥിരീകരിച്ചു. പുലര്‍ച്ചെ 4.30-ഓടെയാണ് തീപുടുത്തം ഉണ്ടായത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടത്തിന് കാരണം.
Post Your Comments