ഉത്തർപ്രദേശിൽ ഒരു കുടുംബത്തിലെ 4 കുട്ടികൾ വെന്തുമരിച്ചു. മൊബൈൽ ഫോൺ ചാർജ് ചെയ്യുന്നതിനിടെ ഷോട്ട് സർക്യൂട്ട് ഉണ്ടായതാണ് തീപിടിത്തത്തിന് കാരണം. തീ ആളിപ്പടർന്നതോടെ കുട്ടികൾ വെന്തുമരിക്കുകയായിരുന്നു. നാലു വയസ് മുതൽ പത്ത് വയസ് വരെ പ്രായമുള്ള കുട്ടികളാണ് മരിച്ചത്. ഉത്തർപ്രദേശിലെ മീററ്റിലാണ് ദാരുണമായ സംഭവം നടന്നത്.
മൊബൈൽ ഫോൺ ചാർജ് ചെയ്യുന്നതിനിടെ ഷോട്ട് സർക്യൂട്ട് ഉണ്ടാവുകയായിരുന്നു. ആദ്യം ബെഡ്ഷീറ്റിലാണ് തീ പിടിച്ചത്. പിന്നീട് മുറിയിലേക്ക് തീ ആളിപ്പടരുകയായിരുന്നു. സരിക (10), നിഹാരിക (8), സൻസ്‌കാർ (6), കാലു (4) എന്നിവരാണ് മരിച്ച കുട്ടികൾ. പിതാവ് പരിക്കുകളോടെ രക്ഷപ്പെട്ടു. ഭാര്യയുടെ നില ഗുരുതരമാണ്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
Also Read: ഹോളി ദിവസമായ നാളെ ചന്ദ്രഗ്രഹണം, പ്രതിഭാസം 100 വർഷങ്ങൾക്ക് ശേഷം
Post Your Comments