ശബരിമലയിൽ കുംഭമാസ പൂജകൾ ആരംഭിക്കുന്ന നാളെ (ഫെബ്രുവരി 13) ആചാരങ്ങളും അനുഷ്ഠാനങ്ങളും സംരക്ഷിക്കുന്നതിനായി ജില്ലാ കേന്ദ്രങ്ങളിൽ ബിജെപി സത്യാഗ്രഹം സംഘടിപ്പിക്കുന്നു. തിരുവനന്തപുരത്ത് മുതിർന്ന പാർട്ടി നേതാവ് ഓ. രാജഗോപാൽ സെക്രട്ടറിയേറ്റിന് മുന്നിൽ ബിജെപി പ്രവർത്തകരുടെ സത്യാഗ്രഹം ഉദ്ഘാടനം ചെയ്യും. തൃശൂരിൽ സംസ്ഥാന അധ്യക്ഷൻ അഡ്വ.പി.എസ്. ശ്രീധരൻ പിള്ളയാണ് ഉദ്ഘാടനം നിർവഹിക്കുക. കോട്ടയത്ത് എ.എൻ. രാധാകൃഷ്ണനും എറണാകുളത്ത് പി.കെ. കൃഷ്ണദാസും പാലക്കാട് ശോഭ സുരേന്ദ്രനും കാസർഗോഡ് കെ. സുരേന്ദ്രനും കോഴിക്കോട് പി. എം. വേലായുധനും കണ്ണൂരിൽ കെ. പി. ശ്രീശനും മലപ്പുറത്ത് ജി. രാമൻ നായരും സമരപരിപാടി ഉദ്ഘാടനം ചെയ്യും. ശബരിമലയിലെ ആചാരസംരക്ഷണത്തിനായി ബിജെപി നടത്തിവരുന്ന പ്രക്ഷോഭ പരിപാടിയുടെ ഭാഗമാണിത്.
Post Your Comments