
കോഴിക്കോട്: നഗരത്തില്‍ രാത്രിസമയങ്ങളില്‍ പിടിച്ചുപറിയും മോഷണവും അനാശാസ്യ പ്രവര്‍ത്തനങ്ങളും വര്‍ദ്ധിച്ചു വരുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ സിറ്റി പോലീസ് കമ്മീഷണര്‍ കോറി സഞ്ജയ്കുമാര്‍ ഗുരുഡിന്റെ നിര്‍ദ്ദേശപ്രകാരം, പോലീസ് വാഹന പരിശോധനയടക്കമുള്ള നടപടികള്‍ ശക്തമാക്കിയിരുന്നു.
കഴിഞ്ഞ ദിവസം രാത്രി വാഹന പരിശോധനയ്ക്കിടെ പൊലീസിനെ വെട്ടിച്ച് കടന്ന മുഹമ്മദ് ആഷിഖിനെയും നിധിനെയും കസബ പൊലീസ് പിന്തുടര്ന്ന് പിടികൂടുകയായിരുന്നു. തുടര്‍ന്നാണ് സംഘത്തിലെ മറ്റ് ആറു പേരെ കൂടി പൊലീസ് പിടികൂടിയത്. നിരവധി കേസുകളില്‍ പ്രതിയായ കണ്ണാടിക്കല്‍ സ്വദേശി ഷാജി, എം.അഷിഖ്, അനീഷ് റഹ്മാമാന്‍, ഫര്‍ദീന്‍, ഷാജഹാന്, സെയ്ത് മുഹമ്മദ് എന്നിവരാണ് രണ്ടാമത് പിടിയിലായത്.
ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി ഇവര്‍ മോഷ്ടിച്ച 8 ബൈക്കുകളും, മൊബൈല്‍ ഫോണുകളും പൊലീസ് കണ്ടെടുത്തു. പിടിയിലായ പ്രതികളില്‍ 7 പേരും 19നും 23 നും ഇടയില്‍ പ്രായമുള്ളവരാണ്. പ്രതികള്‍ ആര്‍ഭാട ജീവിതത്തിനും ലഹരിക്കായുമാണ് മോഷണം നടത്തുന്നതെന്ന് പൊലീസ് പറഞ്ഞു.
Post Your Comments