കൊച്ചി : ഒരു പറ്റം ഫുട്ബോള്‍ ആരാധകരുടെ കഥ പറയുന്ന മിഥുന് മാന്വുവല്‍ ചിത്രം ‘അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവ്’ന്റെ ട്രെയിലര്‍ യൂട്യൂബില്‍ ട്രെന്റിംഗാകുന്നു. കാളിദാസ് ജയറാം നായകനാകുന്ന ചിത്രത്തില്‍ ഐശ്യര്യ ലക്ഷ്മിയാണ് നായിക. കരിക്ക് ഫെയിം അനുവും ചിത്രത്തില്‍ ഒരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്.
ഹിറ്റ് ചിത്രങ്ങളായ ആട്, ആന്മരിയ കലിപ്പിലാണ്. ആട് ടു, എന്നീ ചിത്രങ്ങളുടെ പാദ പിന്തുടര്ന്ന് കോമഡി തന്നെയാണ് മിഥുന്റെ പുതിയ ചിത്രവും. അശോകന് ചെരുവിലിന്റെ ഇതേ പേരിലുള്ള കഥയില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടാണ് സിനിമ തയ്യാറാക്കുന്നത്.
ആഷിഖ് ഉസ്മാന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ സംഗീതം ഗോപീ സുന്ദറാണ്. രണദിവെയാണ് ഛായാഗ്രഹണം. ജോണ്‍ മന്ത്രിക്കലും മിഥുനും ചേര്‍ന്നാണ് തിരക്കഥ തയ്യാറാക്കുന്നത്.
Post Your Comments