ന്യൂഡല്‍ഹി : കോണ്‍ഗ്രസിന്റെ കുടുംബാധിപത്യത്തിനെതിരെ അമിത്ഷാ. അവിടെ ജന്മം കൊണ്ടാണ് പ്രധാനമന്തി പദം നല്കുന്നതെങ്കില് ബിജെപിയില്‍ ഒരു ഉയര്‍ന്ന പദവിയില്‍ എത്തണമെങ്കില്‍ ഒരു പ്രവര്‍ത്തകനും പ്രത്യാേക കൂടുംബത്തില്‍ ജനിക്കേണ്ട ആവശ്യമില്ലെന്ന് അദ്ദേഹം തുറന്നടിച്ചു. . പാര്‍ട്ടി പ്രവര്‍ത്തകരോട് സംസാരിക്കവേയാണ് കോണ്‍ഗ്രസിനെതിരെ അമിത് ഷാ രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയത്.
രാഹുല്‍ ഗാന്ധി വിവാഹിതനല്ലാത്തതിനാല്‍ സഹോദരി പ്രിയങ്ക ഗാന്ധി രാഷ്ട്രീയത്തിലെത്തിയെന്നും അമിത് ഷാ പറഞ്ഞു.
ബിജെപിയിലെ ഒരു സാധാരണ ബുത്ത് പ്രവര്‍ത്തകനായിരുന്ന തനിക്ക് പാര്‍ട്ടി പ്രസിഡന്റ് ആവാന്‍ കഴിഞ്ഞെന്നും ചായക്കടക്കാരന് രാജ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനത്തെത്താന്‍ കഴിഞ്ഞതും ബിജെപി എന്ന പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ചതിനാല്‍ മാത്രമാണെന്നും അമിത് ഷാ പറഞ്ഞു..
Post Your Comments