സെയിന്റ് വാലന്റൈൻസ് ദിനത്തിൽ രണ്ട് മാഫിയാ സംഘങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൽ ഏഴ് പേർ കൊല ചെയ്യപ്പെട്ടതിനെയാണ് വാലന്റൈൻസ് ഡേ കൂട്ടക്കൊല എന്ന് വിളിക്കുന്നത്. ഷിക്കാഗോയിൽ അൽ കപോണെയുടെ നേതൃത്വത്തിലുള്ള സൗത്ത് സൈഡ് ഇറ്റാലിയൻ സംഘവും ബഗ്സ് മോറന്റെ നേതൃത്വത്തിലുള്ള നോർത്ത് ഐറിഷ് സംഘവും തമ്മിലായിരുന്നു പോരാട്ടം.
1929 ഫെബ്രുവരി 14 ന് , സെയിന്റ് വാലന്റൈൻ ദിനത്തിൽ നോർത്ത് സൈഡ് ഗ്യാങ്ങിലെ അഞ്ച് അംഗങ്ങളും, സ്വതന്ത്രപ്രവർത്തകരായ റീൻഹാഡ് എച്ച് ഷ്വിമ്മർ ജോൺ മെയ് എന്നിവരും,ഷിക്കാഗോയിലെ ലിങ്കൻ പാർക്കിലെ 2122 നോർത്ത് ക്ലാർക്ക് സ്റ്റ്രീറ്റിലെ ഗരാജിന്റെ ചുവരിനോട് ചേർത്ത് നിർത്തപ്പെടുകയും കൊല ചെയ്യപ്പെടുകയും ചെയ്തു. വെടി വച്ചവരിൽ രണ്ടു പേർ പോലീസ് വേഷം ധരിച്ചിരുന്നു. മറ്റുള്ളവർ സ്യൂട്ട്, ടൈ, ഓവർ കോട്ട്, തൊപ്പി എന്നിവ ധരിച്ചിരുന്നു.
Post Your Comments