NewsInternational

വെനസ്വേലയില്‍ പൊതുതെരഞ്ഞെടുപ്പ് നടത്താന്‍ യുഎന്നില്‍ പ്രമേയവുമായി അമേരിക്ക

 

വാഷിങ്ടണ്‍: വെനസ്വേലയില്‍ പൊതുതെരെഞ്ഞടുപ്പ് നടത്താന്‍ യുഎന്‍ സുരക്ഷാ കൗണ്‍സിലില്‍ പ്രമേയം അവതരിപ്പിച്ച് അമേരിക്ക. വെനസ്വേലയില്‍ ഭരണഘടനാപരമായി പ്രവര്‍ത്തിക്കുന്നത് ദേശിയ അസംബ്ലി മാത്രമാണ്. എത്രയും പെട്ടെന്ന് അന്താരാഷ്ട്ര നിരീക്ഷണത്തിലുള്ള സ്വതന്ത്രവും സുതാര്യവുമായ തെരഞ്ഞെടുപ്പ് നടത്തണം. ഇതിനായി യുഎന്‍ ജനറല്‍ സെക്രട്ടറി അന്റോണിയോ ഗുട്ടറെസ് തന്റെ അധികാരം ഉപയോഗിക്കണമെന്നും പ്രമേയത്തില്‍ പറയുന്നു.

സുരക്ഷാ കൗണ്‍സിലില്‍ വീറ്റോ അധികാരം ഉപയോഗിച്ച് റഷ്യയും ചൈനയും പ്രമേയത്തെ എതിര്‍ക്കുമെന്നാണ് നയതന്ത്രജ്ഞര്‍ പറയുന്നത്. കഴിഞ്ഞ മെയില്‍ അന്താരാഷ്ട്ര നീരീക്ഷണത്തില്‍ നടന്ന പൊതുതെരഞ്ഞെടുപ്പില്‍ 67.4 ശതമാനം വോട്ട് നേടിയാണ് മഡൂറോ അധികാരത്തിലേറിയത്.

വെനസ്വേലന്‍ ഭരണഘടനയ്ക്ക് വിരുദ്ധമായാണ് ജൂവാന്‍ ഗൂഅയിഡോ അമേരിക്കയുടെ പിന്തുണയോടെ ഇടക്കാല പ്രസിഡന്റായി സ്വയം അവരോധിച്ചിരുന്നു. ഇതിനുപിന്നാലെ മഡൂറോ സര്‍ക്കാരിനെ താഴെയിറക്കാന്‍ തീവ്രശ്രമമാണ് അമേരിക്ക നടത്തുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button