ഫെബ്രുവരി 14 വാലന്റൈന്‍സ് ഡേ പ്രണയിതാക്കള്‍ക്ക് ആഘോഷിക്കാനുള്ള ദിവസമാണെങ്കില്‍ നഷ്ടപ്രണയം ഓര്‍ത്ത് ഈ ദിവസത്തെ അവഗണിക്കാന്‍ ആഗ്രഹിക്കുന്നവരും ഉണ്ട്. നഷ്ടപ്രണയിതാക്കളെ സംബന്ധിച്ച് വളരെ ബുദ്ധിമുട്ടേറിയ ദിവസങ്ങളിലൊന്നാണിത്. കഴിഞ്ഞകാല ഓര്‍മ്മകള്‍ മുറിപ്പെടുത്തുന്ന ദിവസമാണിത്. ഈ ഓര്‍മകളെ അതിജീവിക്കുക എന്നതാണ് എറ്റവും പ്രധാനഘട്ടം. ഒരിക്കല്‍ പോലും പ്രണയിക്കാത്തയാളാണ് നിങ്ങളെങ്കില്‍ പ്രണയദിനവും പ്രണയത്തിന്റെ ഓര്‍മകളും നിങ്ങളെ വേട്ടയാടില്ല എന്നതുതന്നെ വലിയ ആശ്വാസമാണ്.
പ്രണയ പരാജിതര്‍ക്ക് വാലന്റൈന്‍സ് ഡേയെ മറികടക്കാനുള്ള വഴികള്‍ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം
1. പ്രണയദിനത്തിന്റെ അലോസരമുണ്ടാക്കുന്ന സോഷ്യല്‍ മീഡിയയില്‍ വരുന്ന എല്ലാ ഹാഷ്ടാഗുകളെയും പോസ്റ്റുകളെയും അവഗണിക്കുക എന്നതാണ് ആദ്യവഴി. സ്വന്തം വാലന്റൈന്‍സ് ഡേ ആഘോഷത്തിന്റെയോ ആശംസയുടെയോ ഫോട്ടോകളും പോസ്റ്റുകളും ടാഗ് ചെയ്യുന്ന കൂട്ടുകാര്‍ എന്തായാലും നമുക്കുണ്ടാകും അവരെ നിര്‍ദാക്ഷിണ്യം ഒഴിവാക്കുക എന്നതാണ് ആദ്യപടി. ഇങ്ങനെ ചെയ്താല്‍ ഒരു പരിധി വരെയുള്ള വിഷമങ്ങള്‍ തരണം ചെയ്യാന്‍ സാധിക്കും.
2. നല്ല ഭക്ഷണം കഴിക്കുക, സ്വയം ഓര്‍ക്കുക നിങ്ങള്‍ക്ക് ഏറ്റവും നന്നായി സ്‌നേഹിക്കാന്‍ കഴിയുന്നത് നിങ്ങളെ തന്നെയാണ് എന്നു തിരിച്ചറിയുക.
3. ഒരു പ്രണയിനിയെക്കാള്‍ നിങ്ങളെ മനസിലാക്കാനും സ്‌നേഹിക്കാനും കഴിയുന്ന സുഹൃത്തുക്കളെപ്പറ്റി ചിന്തിക്കുക, അവരോടൊപ്പം സാധാരണ ചെലവഴിക്കുന്നതിലും അധികം സമയം ചെലവഴിക്കുക.
4. നിങ്ങള്‍ക്ക് ഒരു വളര്‍ത്തുമൃഗം അല്ലെങ്കില്‍ പെറ്റ് ഉണ്ടെങ്കില്‍ അതിനെ ഓമനിക്കുക, പ്രത്യേകഭക്ഷണം വാങ്ങി നല്‍കുക. ഏറ്റവും സ്‌നേഹം കാണിക്കുന്ന ഈ മൃഗവുമായി അധികം സമയം ചിലവഴിക്കുക.
5. കമ്പോളത്തിന്റെ കച്ചവടത്തിന്റെയും വലിയ ആഘോഷങ്ങളിലൊന്നാണ് വാലന്റൈന്‍സ് ഡേ എന്നതിനാല്‍ ഈ ദിവസം നിങ്ങള്‍ ആഘോഷിക്കേണ്ടത് അവരുടെ അവശ്യമാണ്. ഇത്തരം താല്‍പര്യങ്ങളില്‍ നിന്ന് വിദഗ്ധമായി ഒഴിഞ്ഞു നില്‍ക്കുക.
6. അടര്‍ത്തിമാറ്റപ്പെട്ട ജിവനില്ലാത്ത പുഷ്പങ്ങളിലല്ല, ജീവനുള്ള ചെടികളില്‍ വിശ്വസിക്കാം. ഇന്ന് ഒരു ചെടി നട്ട് അതിനെ പരിപാലിക്കാന്‍ തുടങ്ങാം.
7. തിരക്കുകള്‍ കാരണം മാറ്റി വച്ചിരുന്ന നിങ്ങളുടെ എല്ലാ ജോലികളും ചെയ്തു തീര്‍ക്കുക. എന്തെങ്കിലും ചെയ്യാനുണ്ടെങ്കില്‍ അതെല്ലാം ഈ ദിവസം തീര്‍ത്ത് നിങ്ങളോടുള്ള സ്‌നേഹം സ്വയം ഉറപ്പാക്കുക. ബ്യൂട്ടിപാര്‍ലറില്‍ പോകാം. സ്വയം ഒന്ന് വിലയിരുത്തിയ ശേഷം ഗുണകരമായ എന്ത് മേയ്‌ക്കോവര്‍ വരുത്താം എന്ന് തീരുമാനിക്കാം
8. ഈ ദിവസവും ഒരു സാധാരണ ദിവസം മാത്രം എന്നു തന്നെ ചിന്തിക്കുക, അല്ലെങ്കിലും ആരു ശ്രദ്ധിക്കുന്നു, എന്ത് വാലന്റൈന്‍സ് ഡേ, നമ്മുടെ പ്രണയം നമുക്കായി എവിടെയോ കാത്തിരിക്കുന്നു. നമ്മില്‍ അടഞ്ഞിരിക്കുന്ന പ്രണയത്തെ മുഴുവന്‍ ഒന്നാകെ സ്വീകരിക്കാന്‍!
Post Your Comments