മുംബൈ: ഓസ്ട്രേലിയ, ന്യൂസിലൻഡ് പരമ്പരകളിലെ ഋഷഭ് പന്തിന്റെ മികച്ച പ്രകടനം സെലക്ടര്‍മാര്‍ക്ക് തലവേദനയാകുന്നതായി റിപ്പോർട്ട്. സെലക്ഷന് കമ്മിറ്റി ചെയര്മാന് എം.എസ്.കെ.പ്രസാദ് തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. മുൻ ക്യാപ്റ്റൻ മഹേന്ദ്രസിംഗ് ധോണിയെ മറികടന്ന് പന്തിനെ എങ്ങനെ ടീമില്‍ ഉള്‍പ്പെടുത്തും എന്നതാണ് സെലക്ടര്‍മാര്‍ക്കു തലവേദന സൃഷ്ടിക്കുന്നത്.
ക്രിക്കറ്റിന്റെ വിവിധ ഫോര്‍മാറ്റുകളില്‍ ഒരു വര്‍ഷത്തിനിടെ പന്ത് അസാധാരണ മികവാണ് കൈവരിച്ചത്. എന്നാല്‍ അദ്ദേഹത്തിന് കുറച്ച് പക്വതയും അനുഭവസമ്പത്തും ആവശ്യമുണ്ടെന്ന് കരുതുന്നതിനാലാണ് അദ്ദേഹത്തെ ഇന്ത്യയുടെ എ ടീമില്‍ ഉള്പ്പെടുന്നുന്നതെന്ന് പ്രസാദ് വ്യക്തമാക്കുന്നത്. ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന അജിന്‍ക്യ രഹാനെയെ ഏകദിന ടീമിലേക്കു തിരിച്ചുവിളിക്കാന്‍ സാധ്യത നിലനില്‍ക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Post Your Comments