സൗദിയിലെ സ്വകാര്യ സ്ഥാപനങ്ങളിലെ വിദേശ ജോലിക്കാര്‍ക്കുള്ള ലെവി ഇളവ് മൂന്നര ലക്ഷം സ്ഥാപനങ്ങള്‍ക്ക് ഗുണകരമാകുമെന്ന് തൊഴില്‍ മന്ത്രാലയം. കഴിഞ്ഞ വര്‍ഷത്തെ ലെവിയാണ് നിശ്ചിത ശതമാനം സ്വദേശിവത്കരണം പാലിച്ചവര്‍ക്ക് ഇളവ് നല്‍കുക.സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് ലെവിയില്‍ ഇളവ് നല്‍കാന്‍ സല്‍മാന്‍ രാജാവ് പ്രഖ്യാപനം നടത്തിയതോടെ സൗദി വിപണിയില്‍ വന്‍ നേട്ടമാണ് ഉണ്ടായത്.
ലെവി ഭാഗികമായി അടച്ചവര്‍ക്ക് അത്രയും സംഖ്യ തിരിച്ചു നല്‍കുകയും ബാക്കിവരുന്ന സംഖ്യ ഒഴിവാക്കുകയും ചെയ്യും.നിശ്ചിത ശതമാനം സ്വദേശിവത്കരണം പാലിച്ചവര്‍ക്കെല്ലാം സഹായ ആനുകൂല്യം ലഭിക്കും.സൗദി ഓഹരി വിപണി കഴിഞ്ഞ മാസമുണ്ടാക്കിയ റെക്കോഡ് ഓഹരി നേട്ടം ഈ മാസം മറികടക്കുമെന്ന് സാമ്പത്തിക മാധ്യമങ്ങള്‍ സൂചിപ്പിക്കുന്നു. കഴിഞ്ഞ ദിവസം ശരാശരി നിലയില്‍ നിന്ന ഓഹരി വിപണി രാജാവിന്റെ പ്രഖ്യാപനത്തോടെ 0.2 ശതമാനം നേട്ടമുണ്ടാക്കി.
സൗദി ബ്രിട്ടീഷ് ബാങ്ക് 2.3 ശതമാനവും കിഴക്കന്‍ പ്രവിശ്യാ നിര്‍മാണ കമ്പനികള്‍ 1.8 മുതല്‍ 3.4 ശതമാനം വരെ ഓഹരി വിപണിയില്‍ നേട്ടമുണ്ടാക്കി.അമ്പതിലേറെ ജീവനക്കാരുള്ള ശരാശരി കമ്പനികള്‍ക്കടക്കം ലെവി സംഖ്യ തിരിച്ചു ലഭിക്കുന്നത് വിപണിയില്‍ പ്രതീക്ഷ പരത്തുകയാണ്. ലെവി അടയ്ക്കാത്ത, നിതാഖാത്തില്‍ മഞ്ഞ, ചുവപ്പ് ഗണത്തിലുള്ള സ്ഥാപനങ്ങള്‍ക്ക് പൂര്‍ണമായും ഇളവ് ലഭിക്കും. ഇതിനായുള്ള നിബന്ധ പൂര്‍ത്തീകരിക്കുകയാണ് വേണ്ടത്. തൊഴില്‍ മന്ത്രാലയത്തിന്റെ കീഴിലുള്ള ‘ഹാഫിസ്’ സംവിധാനം വഴിയാണ് സംഖ്യ തിരിച്ചു നല്‍കുക.
Post Your Comments