മസ്ക്കറ്റ്: മസ്ക്കറ്റ് രാജ്യാന്തര വിമാനത്താവളത്തില്‍ വാഹനങ്ങള്‍ക്ക് പ്രത്യേക നിരക്ക്.അറൈവല്‍, ഡിപ്പാര്‍ച്ചര്‍ ഗേറ്റുകളില്‍ വാഹനങ്ങള്‍ക്ക് ഇനി രണ്ട് റിയാല്‍ വീതമാണ് ഈടാക്കുക. അറൈവല്‍, ഡിപ്പാര്‍ച്ചര്‍ ഗേറ്റുകളില്‍ യാത്രക്കാരുമായി എത്തുന്നവര്‍ക്കും യാത്രക്കാരെ തേടിയെത്തുന്നവര്‍ക്കുമായി പ്രത്യേക പാതയും ഒരുക്കിയിട്ടുണ്ട്. ഇവിടെ ടെര്‍മിനലുകള്‍ക്ക് മുന്‍വശത്ത് പത്ത് മിനിറ്റു വരെ വാഹനങ്ങള്‍ക്ക് പാര്‍ക്ക് ചെയ്യാം. പത്ത് മിനിറ്റ് മുതല്‍ 20 മിനിറ്റുവരെ അധിക സമയം വാഹനം പാര്‍ക്ക് ചെയ്യുന്നതിന് രണ്ട് റിയാലും തുടര്‍ന്നുള്ള മിനിറ്റുകളില്‍ പത്ത് മിനിറ്റിന് രണ്ട് റിയാലും ഈടാക്കും.
സൗജന്യ പാര്‍ക്കിംഗ് സമയം കഴിഞ്ഞ ദിവസം വരെ മൂന്ന് മിനിറ്റാണ് അനുവദിച്ചിരുന്നത്. രണ്ട് ദിവസം മുൻപ് ഇത് പത്ത് മിനിറ്റായി ദീര്‍ഘിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ നിരക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
Post Your Comments