ന്യൂഡൽഹി: ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്‍റെ നിരാഹാരസമരത്തില്‍ പങ്കെടുക്കാനെത്തിയ ഭിന്നശേഷിക്കാരന്‍ ആത്മഹത്യ ചെയ്തു. ഡൽഹിയിലെ ആന്ധ്രാ ഭവന് പുറത്തുവച്ച് വിഷം കഴിച്ച് ആന്ധ്രയിലെ കിന്ദലി ഗ്രാമത്തിലെ ധവാല അര്‍ജ്ജുന്‍ റാവോ എന്നയാളാണ് ആത്മഹത്യ ചെയ്തത്. സാമ്പത്തിക പ്രതിസന്ധിയാണ് ജീവിതമവസാനിപ്പിക്കുന്നതിന് കാരണമെന്ന് രണ്ട് പേജുള്ള ആത്മഹത്യാകുറിപ്പിലുണ്ട്. ഇന്ന് പുലര്‍ച്ചെ ഏഴ് മണിയോടെയാണ് മൃതദേഹം പൊലീസ് കണ്ടെത്തിയത്. വീല്‍ചെയറിലായിരുന്നു മൃതദേഹം. ബന്ധുക്കൾ ഡൽഹിയിലേക്ക് എത്തിയ ശേഷം മാത്രമേ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയക്കുകയുള്ളു.
Post Your Comments