കുവൈറ്റ് സിറ്റി: : കഴിഞ്ഞവര്‍ഷം രാജ്യത്ത് 20,000 വിദേശികള്‍ തൊഴിലുടമയില്‍നിന്ന് ഒളിച്ചോടിയതായും 16,626 പരാതികള്‍ ഫയല്‍ ചെയ്തതായും പബ്ലിക് അതോറിറ്റി അറിയിച്ചു.
വിദേശികളുടെ വിസമാറ്റം, തൊഴില്‍ കാലാവധി അവസാനിച്ചതോടെ ഉണ്ടായ തര്‍ക്കങ്ങള്‍, തൊഴിലുടമയും തൊഴിലാളിയും തമ്മിലുള്ള തര്‍ക്കങ്ങള്‍ തുടങ്ങിയ പരാതികളുടെ കണക്കാണ് പബ്ലിക് അതോറിറ്റി മാന്‍പവര്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ അബ്ദുള്ള അല്‍ മുത്തവ വെളിപ്പെടുത്തിയത്.
ഒളിച്ചോടുന്ന തൊഴിലാളിയെക്കുറിച്ചുള്ള വിശദ വിവരം തൊഴിലുടമ ഇലക്േട്രാണിക് ഓട്ടോമേറ്റഡ് സംവിധാനത്തിലൂടെ നിര്‍ബന്ധമായും റിപ്പോര്‍ട്ട് ചെയ്തിരിക്കണം. ഇതോടെ തൊഴിലാളികള്‍ ഓടിച്ചോടിയതായുള്ള വ്യാജപരാതികള്‍ നിയന്ത്രിക്കാനും കൃത്യമായ രേഖകളുടെ അടിസ്ഥാനത്തില്‍ നിയമ നടപടികള്‍ സ്വീകരിക്കാനും സാധിക്കും.
കഴിഞ്ഞവര്‍ഷം 136 കഫെകള്‍ക്കെതിരേ നടപടി സ്വീകരിച്ചു. 35,000 കുറ്റപത്രങ്ങള്‍ നല്‍കിയതായും 2870 വഴിവാണിഭക്കാരെ ശിക്ഷിച്ചതായും അല്‍ മുത്താവ് അറിയിച്ചു.
Post Your Comments