Latest NewsKerala

വിധിക്ക് സ്റ്റേ ; കാരാട്ട് റസാഖിന് തുടരാം

ഡൽഹി : എംഎൽഎയായ ശേഷം ഒട്ടേറെ വിവാദങ്ങളിൽപെട്ട കാരാട്ട് റസാഖ് ഭരണത്തിൽ തുടരാം. സുപ്രീം കോടതിയാണ് ഹൈക്കോടതി വിധി സ്റ്റേ ചെയ്‌തത്‌. എന്നാൽ എംഎൽഎ എന്ന നിലയിൽ വോട്ട് ചെയ്യാൻ സാധിക്കില്ലെന്നും കോടതി അറിയിച്ചു.

യുഡിഎഫ് സ്ഥാനാർഥിക്ക് അപകീർത്തികരമായ വിഡിയോ പ്രദർശിപ്പിച്ച് അവമതിപ്പുണ്ടാക്കിയാണ് 573 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചതെന്ന് ആരോപിച്ചായിരുന്നു ഹൈക്കോടതിയിലെ ഹർജി. വിഡിയോ തയാറാക്കി പ്രചരിപ്പിച്ചതിന് എൽഡിഎഫ് സ്ഥാനാർഥി ഉത്തരവാദിയാണെന്നു ഹൈക്കോടതി വിധിച്ചിരുന്നു. മണ്ഡലത്തിലുടനീളം പ്രദർശിപ്പിച്ചതു സ്ഥാനാർഥിയുടെയും തിരഞ്ഞെടുപ്പ് ഏജന്റിന്റെയും അനുമതിയോടെയാണ്. ജനപ്രാതിനിധ്യ നിയമത്തിലെ 123(2), 123(4) വകുപ്പുകൾ പ്രകാരം തിരഞ്ഞെടുപ്പ് ക്രമക്കേട് വ്യക്തമാണെന്നും ഹൈക്കോടതി വിധിയിൽ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button