തിരുവനന്തപുരം : ഡിജിപി ജേക്കബ് തോമസിനോടുള്ള സര്‍ക്കാറിന്റെ പ്രതികാര നടപടിയ്ക്ക് അയവില്ല : ഒന്നര വര്‍ഷമായിട്ടും സസ്പെന്ഷന് പിന്‍വലിയ്ക്കാതെ പിണറായി സര്‍ക്കാര്‍. വിവിധ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ജേക്കബ് തോമസിനെ സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തത്. ഇതോടെ രാജ്യത്ത് ഏറ്റവുമധികം കാലം സസ്പെന്‍ഡ് ചെയ്യപ്പെട്ട ഡിജിപിമാരുടെ ഗണത്തില്‍ അദ്ദേഹം ഇടംപിടിച്ചു. ഒന്നരവര്‍ഷമായി ജേക്കബ് തോമസ് സസ്പെന്‍ഷനിലാണ്.
സര്‍ക്കാരിനെതിരെയുള്ള പ്രസംഗമാണ് ആദ്യത്തെ സസ്പെന്‍ഷന് നിദാനമായത്. തുടര്‍ന്ന് അനുമതിയില്ലാതെ പുസ്തകമെഴുതിയതിനും അഴിമതി കേസിലെ അന്വേഷണത്തിന്റെ പേരിലുമാണ് ജേക്കബ് തോമസിനെ സസ്പെന്‍ഡ് ചെയ്തിരിക്കുന്നത്.
ഓഖി ദുരന്തത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ചതിനെ തുടര്‍ന്നാണ് ജേക്കബ് തോമസിനെ ആദ്യമായി സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്യുന്നത്. സംസ്ഥാനത്തെ നിയമവാഴ്ച തകര്‍ന്നെന്നുള്ള പ്രസ്താവനയാണു സസ്‌പെന്‍ഷനിലേക്കു നയിച്ചത്. ഇതു സര്‍ക്കാരിനെക്കുറിച്ചു ജനങ്ങള്‍ക്കിടയില്‍ അവമതിപ്പുണ്ടാക്കിയെന്നാണു വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരമായിരുന്നു നടപടി.
തുടര്‍ന്ന ആറു മാസത്തിന് ശേഷം ജേക്കബ് തോമസിന്റെ ആത്മകഥയായ ‘സ്രാവുകള്‍ക്ക് ഒപ്പം നീന്തുമ്‌ബോള്‍’ എന്ന പുസ്തകം അനുമതിയില്ലാതെ പ്രസിദ്ധീകരിച്ചത് ചൂണ്ടിക്കാട്ടി വീണ്ടും സസ്പെന്‍ഡ് ചെയ്തു. മൂന്നാമത്തെ സസ്പെന്‍ഷന്‍ ഡ്രെഡ്ജര്‍ അഴിമതി അന്വേഷണത്തിന്റെ പേരിലാണ്. സംസ്ഥാനത്തെ ഏറ്റവും സീനിയര്‍ ഐപിഎസ് ഉദ്യോഗസ്ഥനായ ജേക്കബ് തോമസ് തുടര്‍ച്ചയായി ലഭിക്കുന്ന സസ്പെന്‍ഷനുകള്‍ക്കെതിരെ സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലി(സി.എ.ടി)നെ സമീപിച്ചിരിക്കുകയാണ്.
Post Your Comments