തിരുവനന്തപുരം: ഷുക്കൂര്‍ വധക്കേസില്‍ കണ്ണൂര്‍ സി പി എം ജില്ലാ സെക്രട്ടറി പി ജയരാജനെതിരെ കൊലക്കുറ്റം ചുമത്തി, കുറ്റപത്രം സമര്‍പ്പിച്ച സിബിഐ നടപടിയെ സ്വാഗതം ചെയ്യുന്നുവെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ .
കണ്ണൂരിലെ ആക്രമങ്ങളില്‍ മുഖ്യമന്തി പിണറായി വിജയന്‍ അടക്കമുള്ള ഉന്നതര്‍ക്ക് പങ്കുണ്ടെന്ന് മുല്ലപ്പള്ളി രോപിച്ചു. സി പി എമ്മാണ് ഗുണ്ടാസംഘങ്ങളെ വളര്‍ത്തുന്നത്. ടി പി ചന്ദ്രശേഖരന്‍ വധകേസും സി ബി ഐ അന്വേഷിക്കണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.
സി ബി ഐ അന്വേഷിച്ചാല്‍ ടി പി വധക്കേസിലും ഉന്നത സി പി എം നേതാക്കള്‍ ഇരുമ്പഴിക്കുള്ളിലാവുമെന്ന് മുല്ലപ്പള്ളി പറഞ്ഞു.
Post Your Comments