ഓര്‍മിക്കപെടുക എന്നത് വളരെ മനോഹരമായ അനുഭവമാണ്. ആര്‍ക്കും ആരെയും കേള്‍ക്കാനും ഉള്‍കൊള്ളാനും നേരമില്ലാത്ത ഈ കാലത്താണ് നില്‍സെന്‍ ഇസായിസ് തന്റെ നന്മകൊണ്ട് ആയിരക്കണക്കിനാളുകളുടെ ഹൃദയം കീഴടക്കിയത് .
യൂട്യൂബില്‍ സ്ഥിരമായി വീഡിയോ ഇടാറുള്ള ഒരാളാണ് ഇസായിസ്. തന്റെ ഗാര്‍ഡനില്‍ വിരിഞ്ഞ ഒരു പൂവ്, അല്ലെങ്കില്‍ വഴിവക്കിലെ ഒരു കാഴ്ച്ച അങ്ങനെ നിസാരമായ ചെറിയ വിഡിയോകള്‍ മാത്രമാണ് ഇസായിസ് ഇടാറുള്ളതെങ്കിലും 1862 ഓളം ഫോളോവെര്‍സ് ഉണ്ട് ഈ 72 കാരന്.
ഇത്രയും പേരെയും നന്ദിയോടെ ഓര്‍ത്ത ഇസായിസ് ഇവരോടുള്ള ആദരവ് പ്രകടിപ്പിച്ച രീതിയാണ് അദ്ദേഹത്തെ വ്യത്യസ്തനാക്കിയത്. കഴിഞ്ഞ ഡിസംബെരില്‍ തന്റെ ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്ത എല്ലാവരുടെയും പേര് ഒരു നോട്ട്ബുക്കില്‍ എഴുതി പോസ്റ്റ് ചെയ്ത് അദ്ദേഹം തന്റെ നന്ദി രേഖപ്പെടുത്തി. ഈ വീഡിയോ ഇപ്പോള്‍ വൈറല്‍ ആവുകയാണ് വളരെ ചെറിയ ഒരു പ്രവര്‍ത്തിയിലൂടെ എത്ര വലിയ തത്വമാണ് ഈ വൃദ്ധന്‍ പഠിപ്പിക്കുന്നതെന്നാണ് വീഡിയോ കാണുന്നവര്‍ പറയുന്നത്.
https://youtu.be/4xA6PPB89-s
Post Your Comments