മൂന്നാര്‍: അധിക്ഷേപ പരാമര്‍ശം നടത്തിയ എസ്. രാജേന്ദ്രന് എംഎല്‍എയ്ക്കെതിരെ റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് പരാതി നല്‍കുമെന്ന് ദേവികുളം സബ് കളക്ടര്‍ രേണുരാജ്. അനധികൃത നിര്‍മാണം തടയാന്‍ ചെന്നപ്പോള്‍ വനിതയാണെന്ന രീതിയില്‍ എം.എൽ.എ പരസ്യമായി അധിക്ഷേപിച്ച് സംസാരിച്ചിരുന്നു. അതേസമയം നോട്ടീസ് നല്‍കിയിട്ടും കെട്ടിടനിര്‍മാണം തുടര്‍ന്ന പഞ്ചായത്ത് സെക്രട്ടറിക്കെതിരെ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ടു നല്കി കോടതിയലക്ഷ്യ നടപടികള്‍ സ്വീകരിക്കുമെന്നും സബ് കളക്ടര്‍ അറിയിച്ചു.
നിര്‍മാണങ്ങള്‍ തടയാന്‍ സബ് കളക്ടര്‍ക്ക് അധികാരമില്ലെന്ന് പറഞ്ഞായിരുന്നു എസ്. രാജേന്ദ്രന് എംഎല്‍എ രേണു രാജിനെ അവഹേളിച്ചത്. അവള് ഇതെല്ലാം വായിച്ച് പഠിക്കണ്ടേ, അവള് ബുദ്ധിയില്ലാത്തവള്… കളക്ടറാകാന്‍ വേണ്ടി മാത്രം പഠിച്ച് കളക്ടറായവര്‍ക്ക് ഇത്ര മാത്രമേ ബുദ്ധിയുണ്ടാകൂ.. എന്നിങ്ങനെയായിരുന്നു അധിക്ഷേപ പരാമർശങ്ങൾ.
Post Your Comments