Latest NewsKeralaNews

എസ് രാജേന്ദ്രൻ എംഎല്‍എ തങ്ങളെ വീട്ടിൽ നിന്ന് ഇറക്കി വിടാൻ ശ്രമിക്കുന്നതായി മൂന്നംഗ കുടുംബം

മൂന്നാര്‍: എസ് രാജേന്ദ്രൻ എംഎൽഎ തങ്ങളെ വാടകവീട്ടിൽ നിന്ന് ഇറക്കി വിടാൻ ശ്രമിക്കുന്നെന്ന ആരോപണവുമായി മൂന്നാറിലെ മൂന്നംഗ കുടുംബം.മൂന്നാർ ഇക്ക നഗറിലെ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന കുടുംബമാണ് പരാതിയുമായി രംഗത്ത് എത്തിയിരിക്കുന്നത്. യുവതിയും അമ്മയും അനിയത്തിയുമടങ്ങുന്ന കുടുംബം മൂന്ന് വർഷം മുന്‍പാണ് വീട് വാടകയ്ക്ക് എടുത്തത്. ഇപ്പോൾ വീട് മാറാൻ നിരന്തരം ഭീഷണിപ്പെടുത്തുന്നുവെന്നാണ് ആരോപണം.

Read also: കോവിഡ് സ്ഥിരീകരിച്ച പൈലറ്റ് ക്വാറന്റീൻ ലംഘിച്ചു: കൊച്ചിയിലെ സൂപ്പർ മാർക്കറ്റിലും എടിഎമ്മിലും പോയി, സമ്പർക്കപ്പട്ടികയിലുള്ളത് നിരവധി പേർ

അതേസമയം വീട്ടിൽ സൗകര്യക്കുറവുണ്ടെന്ന് അറിയിച്ച കുടുംബത്തോട് മാറാൻ ആവശ്യപ്പെട്ടതേയുള്ളൂവെന്ന് എസ് രാജേന്ദ്രൻ വിശദീകരിച്ചു. അയൽക്കാരുമായി സ്വരച്ചേർച്ചയില്ലാത്തതും വീട്ടിൽ സൗകര്യങ്ങളില്ലെന്ന നിരന്തര പരാതിയും നിമിത്തമാണ് വീടൊഴിയാൻ ആവശ്യപ്പെട്ടതെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button