Latest NewsNattuvartha

പൂന്താനം സാഹിത്യോത്സവത്തിന് തുടക്കമായി

മലപ്പുറം :പുന്താനം സാഹിത്യോത്സവത്തിന് പ്രൗഡോജ്ജ്വല തുടക്കം .പൂന്താനത്തിന്റെ ജന്മനാടായ കീഴാറ്റൂരില്‍ പൂന്താനം സ്മാര ഓപ്പണ്‍ ഓഡിറ്റോറിയത്തിലാണ് ദ്വിദിന പരിപാടി നടക്കുന്നത് .സാഹിത്യോത്സവത്തിന്റെ ഉദ്ഘാടനം മലയാള സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ. അനില്‍ വള്ളത്തോള്‍ നിര്‍വ്വഹിച്ചു .മേലാറ്റൂര്‍ രാധാകൃഷ്ണന്‍ അധ്യക്ഷനായി. സപ്ലിമെന്റ് പ്രകാശനം പിപിവാസുദേവന്‍ നിര്‍വ്വഹിച്ചു. ചിത്രപ്രദര്‍ശനം മുന്‍ എം.എല്‍.എ. വി. ശശികുമാര്‍ ഉദ്ഘാടനം ചെയ്തു .സപ്ലിമെന്റ് , പുസ്തകം ഏറ്റുവാങ്ങല്‍ യഥാക്രമം എം. രാമദാസ്, പാറമ്മല്‍ കുഞ്ഞിപ്പ എന്നിവര്‍ നിര്‍വ്വഹിച്ചു. കീഴാറ്റൂര്‍ അനിയന്‍, കെ എം വിജയകുമാര്‍ പ്രസംഗിച്ചു .

രാവിലെ ചിത്രകലാ ക്യാമ്പോടെ യാണ് പരിപാടി തുടങ്ങിയത്. കേരളാ ലളിത കലാ അക്കാദമിയുടെ സഹകരണത്തോടെ നടന്ന പരപാടി ആര്‍ട്ടിസ്റ്റ് സഗീര്‍ ഉദ്ഘാടനം ചെയ്തു. കീഴാറ്റൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രസീത മണിയാണി അധ്യക്ഷയായി. പി. രതീഷ്, ടി. പ്രസാദ് എന്നിവര്‍ പ്രസംഗിച്ചു. സംസ്ഥാന സ്‌കൂള്‍ കലോത്സവ ജേതാക്കള്‍ അവതരിപ്പിച്ച നൃത്തനൃത്യം, കേരള കലാമണ്ഡലം അവതരിപ്പിച്ച നൃത്ത-സംഗീത ഫ്യൂഷന്‍ എന്നിവയും നടന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button