തിരുവനന്തപുരം• കേരള രാഷ്ട്രീയം ബി.ജെ.പി കേന്ദ്രീകൃതമായി മാറിയെന്ന് അഡ്വ. പി.എസ്. ശ്രീധരൻ പിള്ള. സി.പി.എം – കോൺഗ്രസ് നേതാക്കൾ കഴിഞ്ഞ കുറെ ദിവസങ്ങളായി പരസ്പരം ആരോപിക്കുന്ന ബി.ജെ.പിയുമായുള്ള രഹസ്യ ധാരണയെ പറ്റിയുള്ള വായ്ത്താരി കേരളത്തിൽ രാഷ്ട്രീയം ബി.ജെ.പി കേന്ദ്രീകൃതമായി മാറിയെന്നതിന്റെ സൂചനയാണ്. ഇരു കക്ഷികൾക്കും അവർ നയിക്കുന്ന ഇടത് – വലത് മുന്നണികൾക്കും ഇപ്പോൾ ബി.ജെ.പിയെ ഭയമാണ്.ആ ഭയം ലോക് സഭാ തെരെഞ്ഞെടുപ്പ് അടുത്തതോടെ മൂർച്ഛിച്ചിരിക്കുന്നു.അത് കൊണ്ടാണ് സിപിഎം,കോൺഗ്രസ് നേതാക്കൾ ബി.ജെ.പിയെ കുറിച്ച് പിച്ചും പേയും പറയുന്നത്.
കേരളത്തിൽ ബി.ജെ.പി വളർന്നത് വർധിച്ച ജനപിന്തുണ മൂലമാണ്. അല്ലാതെ സി.പി.എമ്മിന്റെയോ കോൺഗ്രസ്സിന്റെയോ ഒത്താശയോ ഔദാര്യമോ മൂലമല്ല. ഇരുമുന്നണികളുടെയും ജനം തിരിച്ചറിഞ്ഞു കഴിഞ്ഞു. ഇനി ജനങ്ങളെ ഈ മുന്നണികൾക്ക് കബളിപ്പിക്കാനാവില്ല. ബി.ജെ.പിയുമായി രഹസ്യധാരണ ഉണ്ടെന്ന വാചോടാപം സി.പി.എം നേതാക്കളും കോൺഗ്രസ് നേതാക്കളും ഇനിയെങ്കിലും മതിയാക്കാൻ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ പ്രസ്താവനയിൽ ആവശ്യപ്പെട്ടു. ബി.ജെ.പിയെ ഭയന്ന് കോൺഗ്രസ്സും സി.പി.എമ്മും ചില സംസ്ഥാനങ്ങളിൽ പരസ്യമായും ചിലയിടങ്ങളിൽ രഹസ്യമായും ധാരണയിലാണെന്നത് പകൽ പോലെ വ്യക്തമാണ്- പിള്ള പറഞ്ഞു.
Post Your Comments