KeralaLatest News

കോണ്‍ഗ്രസ് സിപിഎം കൂട്ടുക്കെട്ട്: കെ.സി വേണുഗോപാലിന്റെ പ്രതികരണം ഇങ്ങനെ

ആലപ്പുഴ: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സിപിഎം- കോണ്‍ഗ്രസ് കൂട്ടുക്കെട്ടിനെ കുറിച്ച് കെപിസിസിയ്ക്കു തീരുമാനിക്കാമെന്ന് എഐസിസി ജനറല്‍സെക്രട്ടറി കെ.സി വേണുഗോപാല്‍. ബിജെപിയെ ഒറ്റപ്പെടുത്താന്‍ ജനാധിപത്യകൂട്ടായ്മ അനിവാര്യമാണ്. കോണ്‍ഗ്രസുമായി സഹകരിക്കുന്ന ആരുമായും സഹകരിക്കും. കേരളത്തിലെ കാര്യങ്ങള്‍ കെപിസിസിക്ക് തീരുമാനിക്കാം. ആലപ്പുഴയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അതേസമയം കേരളത്തിലും സിപിഎമ്മുമായി രാഷ്ട്രീയ ധാരണയ്ക്ക് തയാറെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന് രാവിലെ മലപ്പുറത്തു പറഞ്ഞിരുന്നു. എന്നാല്‍ സിപിഎം ആയുധം താഴെ വെക്കുകയാണെങ്കില്‍ മാത്രമേ സഹകരിക്കുകയുളളൂ എന്നും അദ്ദേഹം വ്യക്തമാക്കി. ബിജെപിക്കെതിരെ ഒരു വിമര്‍ശനവും പിണറായി വിജയന്‍ നടത്താത്തത് ഭയമുള്ളത് കൊണ്ടാണെന്നും മുല്ലപ്പള്ളി മലപ്പുറത്ത് പറഞ്ഞു. അക്രമം അവസാനിപ്പിക്കാന്‍ സിപിഎം തയ്യാറാകണമെന്നും അതിനായി ഈ നിലപാട് ഒരു ഉപാധിയാണ് മുന്നോട്ട് വക്കുന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു. ലാവലിന്‍ അഴിമതി പുറത്തുവരുമെന്ന ഭീതികൊണ്ടാണ് പിണറായി ബിജെപിയെ തൊടാത്തതെന്നും അദ്ദേഹം പറഞ്ഞു. സി.പി.എമ്മുമായി ബംഗാളില്‍ ധാരണയുണ്ടാക്കിയത് കേരളത്തില്‍ ആശയക്കുഴപ്പമുണ്ടാകുമോയെന്ന ചോദ്യത്തിനായിരുന്നു മുല്ലപ്പള്ളിയുടെ മറുപടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button