ന്യൂഡല്‍ഹി: രാമക്ഷേത്രത്തില്‍ മാത്രമാണ് ബിജെപി ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. ‘ജനങ്ങളുടെ വിശ്വാസത്തെ ചൂഷണം ചെയ്ത് ഭിന്നിപ്പുണ്ടാക്കി വോട്ട് നേടുകയെന്ന തന്ത്രമാണ് അവര്‍ നാളുകളായി ചെയ്തുകൊണ്ടിരിക്കുന്നത്. മോദിയുടെ ഭരണ നേട്ടങ്ങളും വികസനവും മോദി ഗ്യാരണ്ടിയും ഒന്നും ജനങ്ങളുടെ കയ്യില്‍ വിലപോകുന്ന ഒന്നല്ല. എവിടെപ്പോയി മോദിയുടെ ഗ്യാരണ്ടി?, രണ്ടുകോടി ചെറുപ്പക്കാര്‍ക്ക് ജോലി കൊടുക്കുമെന്ന് പറഞ്ഞത് ആ ഗ്യാരണ്ടിയുടെ ഭാഗമല്ലെ’, അദ്ദേഹം ചോദിച്ചു.
Read Also: ക്ഷേമ പെന്‍ഷന്‍ മുടങ്ങിയതിന് എതിരെ തലസ്ഥാനത്ത് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം
‘ഈ രാജ്യത്ത് ചര്‍ച്ച ചെയ്യപ്പെട്ട വിഷയങ്ങളിലേക്ക് ചര്‍ച്ച കൊണ്ടുപോകണം എന്നുള്ളതാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യം. ദേശീയ മുഖ്യധാരാ മാധ്യമങ്ങള്‍ എത്ര ചോദ്യങ്ങള്‍ മോദിക്കെതിരെ ചോദിക്കുന്നുണ്ട്. മോദി ചെയ്യുന്നതെല്ലാം നൂറ് ശതമാനവും ശരിയാണെന്ന് വ്യാഖ്യാനിക്കുന്ന മാധ്യമങ്ങളാണ് ഇവിടെയുള്ളത’്,അദ്ദേഹം ആരോപിച്ചു.
കലാപം നടക്കുന്ന മണിപ്പൂരില്‍ ഇന്ത്യയിലെ പ്രധാനമന്ത്രി പോയില്ല, തൃശൂരില്‍ പത്തു ദിവസത്തിനുള്ളില്‍ രണ്ടു പ്രാവശ്യം വന്നു. സമയമില്ലാഞ്ഞിട്ടല്ല മണിപ്പൂരില്‍ പോകാത്തതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
Post Your Comments