Latest NewsKuwaitGulf

നവംബറിലെ മഴ; നാശ നഷ്ടങ്ങള്‍ക്ക് കാരണം 12 കമ്പനികളെന്ന് കണ്ടെത്തി

കുവൈത്ത്: നവംബറിലെ ശക്തമായ മഴയെ തുടര്‍ന്ന് കുവൈത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടായ നാശനഷ്ടങ്ങള്‍ക്ക് നിര്‍മാണ മേഖലയിലെ 12 കമ്പനികള്‍ ഉത്തരവാദികളാണെന്ന് കണ്ടെത്തി. മഴക്കെടുതിയുണ്ടാവാന്‍ ഇടയാക്കിയ കാരണങ്ങള്‍ കണ്ടെത്താന്‍ നിയമിച്ച അന്വേഷണ സമിതിയുടെതാണ് ഇതേകുറിച്ചുള്ള റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്.

അടുത്ത ആഴ്ച പ്രസിദ്ധീകരിക്കാനിരിക്കെ പൊതുമരാമത്ത്- പാര്‍പ്പിടകാര്യ മന്ത്രി ഡോ. ജനാന്‍ ബൂഷറരിയാണ് വാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യം അറിയിച്ചത്.വീഴ്ച വരുത്തിയ കമ്പനികളുടെ പേരുവിവരം തെളിവെടുപ്പ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം വെളിപ്പെടുത്തും.12 ആഴ്ചക്കിടെ 220 മണിക്കൂറാണ് നാശനഷ്ടങ്ങള്‍ സംബന്ധിച്ച തെളിവെടുപ്പിനു വേണ്ടി ചെലവഴിച്ചതെന്ന് സമിതി അധ്യക്ഷനായ കുവൈത്ത് യൂനിവേഴ്‌സിറ്റിയിലെ സിവില്‍ എന്‍ജിനീയറിങ് വിഭാഗം മേധാവി ഡോ. ഫഹദ് അല്‍ റുകൈബി പറഞ്ഞു.

പൊതുമരാമത്ത് മന്ത്രാലയം, റോഡ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി, പാര്‍പ്പിട കാര്യ വകുപ്പ് എന്നിവയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരടങ്ങിയതാണ് അന്വേഷണ കമ്മീഷന്‍. വിവിധ ഘട്ടങ്ങളിലായി അന്വേഷണ പുരോഗതി വിലയിരുത്താനും മറ്റുമായി 43 യോഗങ്ങള്‍ ചേരുകയും സര്‍ക്കാറിലെ ഉത്തരവാദിത്തപ്പെട്ട 44 പേരെ തെളിവെടുപ്പിനായി വിളിപ്പിക്കുകയും ചെയ്തു. റിപ്പോര്‍ട്ട് തയാറാക്കുന്നതിന്റെ ഭാഗമായി മൊത്തം 58 കമ്പനികളെ തെളിവെടുപ്പിന് വിധേയമാക്കിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button