വാഷിങ്ടണ്‍: അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാര തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ മൂന്നാംഘട്ട ചര്‍ച്ചകള്‍ 14, -15 തീയതികളില്‍ ബീജിങ്ങില്‍ നടക്കും. വൈറ്റ് ഹൗസാണ് ചര്‍ച്ച സമബന്ധിച്ച വിവരങ്ങള്‍ മാധ്യമങ്ങളെ അറിയിച്ചത്. അമേരിക്കയെ പ്രതിനിധാനംചെയ്ത് വ്യാപാര പ്രതിനിധി റോബര്‍ട്ട് ലൈറ്റ്‌തൈസറും ട്രഷറി സെക്രട്ടറി സ്റ്റീഫന്‍ മുഞ്ചിനും ട്രംപ് ലോക ബാങ്ക് പ്രസിഡന്റായി നാമനിര്‍ദേശം ചെയ്ത ഡേവിഡ് മല്‍പാസും ചര്‍ച്ചയില്‍ പങ്കെടുക്കും.
വ്യാപാരയുദ്ധം തുടര്‍ന്നാലുണ്ടാകുന്ന പ്രതിസന്ധികളെപ്പറ്റിയും അത് പരിഹരിക്കാനുള്ള പോംവഴികളുമാകും ചര്‍ച്ചചെയ്യുക. മാര്‍ച്ച് ഒന്നിനകം തീരുമാനത്തിലെത്തണമെന്നാണ് ഇരു രാജ്യവും മുമ്പ് തീരുമാനിച്ചിരുന്നത്. പക്ഷേ, ഈ സമയപരിമിതിക്കുള്ളില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ചൈനീസ് പ്രധാനമന്ത്രി ഷി ജിങ്പിങ്ങും തമ്മിലുള്ള ചര്‍ച്ച നടക്കുമോ എന്നതുറപ്പായിട്ടില്ല.
Post Your Comments